കൊച്ചി: സൂപ്പർ താരം മോഹന്‍ലാലും സംവിധായകന്‍ ഭദ്രനും വീണ്ടും ഒന്നിക്കുന്നു. ബിഗ് ബജറ്റിലൊരുങ്ങുന്ന പുതിയ ചിത്രത്തിൽ താടിയില്ലാത്ത വ്യത്യസ്തമായ ഗെറ്റപ്പിലാകും മോഹൻലാൽ എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ദി ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകൻ ഭദ്രന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പുതിയ ചിത്രത്തിനായി മോഹന്‍ലാല്‍ താടി എടുക്കുമെന്ന് പറഞ്ഞ ഭദ്രൻ, നിലവിലെ മോഹന്‍ലാലിനെ കണ്ട് മടുത്തില്ലേ എന്നും ചോദിച്ചു. നാല് വര്‍ഷത്തിലേറെയായി ചര്‍ച്ച തുടങ്ങിയ സിനിമയാണ് ഇതെന്നും ഭദ്രന്‍ കൂട്ടിച്ചേർത്തു.
നിലവിൽ ജീത്തു ജോസഫിന്റെ ‘റാം’ എന്ന സിനിമയിലാണ് മോഹന്‍ലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം 2, ട്വല്‍ത്ത്മാന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രമാണ് റാം. കോവിഡ് കാലത്ത് മുടങ്ങിയ ചിത്രത്തിന്റെ വിദേശ ഷെഡ്യൂളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മോഹന്‍ലാല്‍ തന്നെയാണ് നായകന്‍. അടുത്ത ജനുവരിയില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് ലഭ്യമായ വിവരം.
Post Your Comments