കൊച്ചി: മുസ്ലീം സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. ഭർത്താവിന്‍റെ സമ്മതമില്ലാതെതന്നെ ഇസ്ലാമിക വിവാഹമോചന മാര്‍ഗമായ ഖുൽഅ് പ്രകാരം മുസ്ലീം സ്ത്രീക്ക് വിവാഹമോചനം നേടാവുന്നതാണെന്നും ഇസ്ലാമിക നിയമം ഇത് അംഗീകരിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സിഎസ് ഡയസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഭർത്താവ് അനുമതി നൽകിയാലേ വിവാഹമോചനം നടപ്പാകൂവെന്നും, ഖുൽഅ് മുഖേന വിവാഹബന്ധം വേർപെടുത്താമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നുമുള്ള ഹർജി തള്ളിയാണ് കോടതി നിരീക്ഷണം. വാഹമോചനത്തിന് ഭർത്താവിനോട് സ്ത്രീ ത്വലാഖ് ആവശ്യപ്പെടണമെന്നും ഖുൽഅ് ഏകപക്ഷീയമായ അവകാശം സ്ത്രീക്ക് നൽകുന്നില്ലെന്നും ഹർജിക്കാർ വാദിച്ചു.
എന്നാൽ, ഇസ്ലാമിൽ സ്ത്രീകളുടെ വിവാഹമോചന മാർഗത്തിന് ഭർത്താവിന്‍റെ സമ്മതവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കിയ കോടതി ഭർത്താവിന്‍റെ സമ്മതമില്ലാതെതന്നെ മുസ്ലീം സ്ത്രീക്ക് ഏകപക്ഷീയമായി വിവാഹമോചനം നേടാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കുകയായിരുന്നു.
Post Your Comments