PathanamthittaLatest NewsKeralaNattuvarthaNews

പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പോക്സോ കേസ് പ്രതിയെ മോചിപ്പിച്ച് ബന്ധുക്കൾ: പത്തുപേർക്കെതിരെ കേസ്

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച് പോക്സോ കേസ് പ്രതിയെ മോചിപ്പിച്ച് ബന്ധുക്കൾ. കോട്ടൂരില്‍ പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കസ്റ്റഡിയിലെടുക്കാൻ എത്തിയതായിരുന്നു പോലീസ് സംഘം. കൊല്ലം കുന്നിക്കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ഈ മാസം 23 നായിരുന്നു സംഭവം നടന്നത്. രണ്ടാം ഭാര്യയുടെ പതിനഞ്ച് വയസുള്ള മകളെയാണ് പ്രതി പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മുത്തശ്ശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്തിരുന്നു. തുടർന്ന്, മഫ്തിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കാറിൽ കയറ്റിയതിന് പിന്നാലെ, സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം സ്ഥലത്തെത്തി ബലമായി കാറിൽ നിന്ന് ഇയാളെ പുറത്തിറക്കുകയായിരുന്നു. ഇതിനിടെ പ്രതി ഓടിരക്ഷപ്പെട്ടു.

നവംബര്‍ ഒന്ന് മുതല്‍ സാമ്പത്തിക ഇടപാടുകളിലടക്കം നാല് പ്രധാന മാറ്റങ്ങള്‍

പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനായി പോലീസ് എത്തിയ സ്വകാര്യ വാഹനം തടഞ്ഞാണ് ബന്ധുക്കൾ പ്രതിയെ മോചിപ്പിച്ചത്. എന്നാൽ, മഫ്തിയിലെത്തിയവരെ കണ്ടപ്പോൾ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ എത്തിയവരെന്നാണ് വിചാരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. ഇതിന് പിന്നാലെയാണ്, പോലീസുകാരെ തടഞ്ഞുവെച്ച് പ്രതിയെ മോചിപ്പിച്ചതിന് പത്തുപേർക്കെതിരെ കേസ് എടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button