കോഴിക്കോട്: ഭാര്യയുമായുള്ള വഴി വിട്ട ബന്ധം ചോദ്യം ചെയ്തതിന് മുൻ പഞ്ചായത്ത് അംഗത്തെ എസ് ഐ കള്ളക്കേസിൽ കുടുക്കിയതായി പരാതി. കോഴിക്കോട് എടച്ചേരി സ്റ്റേഷനിലെ മുൻ എസ് ഐ സമദിനെതിരെയാണ് പരാതിയുമായി മുൻ പഞ്ചായത്ത് അംഗം രംഗത്തെത്തിയത്.
എടച്ചേരി സ്വദേശി നിജേഷും മക്കളുമാണ് കണ്ണൂർ റേഞ്ച് ഡിഐജി-ക്കു ഇത് സംബന്ധിച്ച് പരാതി നൽകിയത്. ചെയ്യാത്ത തെറ്റിന് 15 ദിവസം ജയിലിൽ കിടക്കേണ്ടി വന്നെന്നും നിജേഷ് പരാതിയിൽ പറയുന്നു. ഭാര്യയെ കൊണ്ട് പരാതി എഴുതി വാങ്ങിയത് സമദായിരുന്നു. ഇവർ തമ്മിലെ ബന്ധം ചോദ്യം ചെയ്താൽ വീണ്ടും കേസിൽ കുടുക്കുമെന്ന് എസ്‌ഐ ഭീഷണിപ്പെടുത്തിയെന്നും നിജേഷ് പരാതിയിൽ ചൂണ്ടിക്കാട്ടി.
Read Also : ‘ആൾട്ടർ’ ഇനി ഗൂഗിളിന് സ്വന്തം, വെർച്വൽ ഐഡന്റിറ്റി അവതാറുകൾ എളുപ്പം സൃഷ്ടിക്കാൻ അവസരം
അതേസമയം, സമദിനെതിരെ നിജേഷ് നേരത്തെയും പരാതി നൽകിയിരുന്നു. തുടർന്ന്, സമദിനെ കൽപ്പറ്റ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു ശേഷവും ഭീഷണി തുടരുന്നതായാണ് പരാതിയിൽ പറയുന്നത്.
Post Your Comments