
കോതനല്ലൂര്‍: നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. റോഡരികില്‍ ചായ കുടിച്ചുകൊണ്ട് നിന്നിരുന്നവര്‍ ഉള്‍പ്പെടെയുള്ളവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കോതനല്ലൂര്‍ സ്വദേശികളായ കൊല്ലംപുത്തന്പ്പറമ്പില് കെ.എം. ദേവസ്യ (60), കൊല്ലംപള്ളില് എ.കെ. ജോര്‍ജ് (51) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഏറ്റുമാനൂര്‍ – വൈക്കം റോഡില്‍ കോതനല്ലൂര്‍ ഭഗവതീ ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് അപകടം നടന്നത്. റോഡരികില്‍ നിന്നു ചായ കുടിക്കുകയായിരുന്ന ഇരുവരെയും നിയന്ത്രണം വിട്ട കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇരുവരെയും മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Also : പ്രചരണ പരിപാടികൾക്ക് തുടക്കമിട്ട് മുത്തൂറ്റ് ഫിനാൻസ്, ‘ഗോൾഡ്മാൻ’ ഭാഗ്യചിഹ്നം അവതരിപ്പിച്ചു
ഏറ്റുമാനൂര്‍ ഭാഗത്തു നിന്നുമെത്തിയ കാറാണ് നിയന്ത്രണം വിട്ടു റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചത്. മുന്നോട്ടു തെറിച്ച ഓട്ടോറിക്ഷ സമീപത്തെ കടയിലേക്കു ഇടിച്ചുകയറി. ഓട്ടോറിക്ഷയിലിടിച്ചതിനെത്തുടര്ന്ന് റോഡില്‍ തലകുത്തനെ മറിഞ്ഞ കാര്‍ നിവര്‍ന്നു നില്‍ക്കുകയായിരുന്നു. അപകടത്തില്‍ കാറും ഓട്ടോറിക്ഷയും തകര്‍ന്നു.
Post Your Comments