പുതിയ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രചാരണ പരിപാടികളുടെ ഭാഗമായി ‘ഗോൾഡ്മാൻ’ എന്ന ഭാഗ്യചിഹ്നത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘പൊന്നു പണിയെടുക്കട്ടെ, സ്വപ്നങ്ങൾ നിറവേറട്ടെ’ എന്ന പ്രചരണ വാക്യത്തിലൂടെയാണ് പരിപാടികൾക്ക് തുടക്കമിട്ടിരിക്കുന്നത്.
വിവിധ തരത്തിലുള്ള വായ്പ ആവശ്യങ്ങൾ നിറവേറ്റാനും, സ്വയം ശാക്തീകരിക്കാനുമാണ് പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, മുത്തൂറ്റ് ഫിനാൻസ് നൽകുന്ന സ്വർണ വായ്പകളെ ഉപഭോക്താക്കൾക്കായി പരിചയപ്പെടുത്തുകയും ചെയ്യും. വീട്ടിൽ നിഷ്ക്രിയമായിരിക്കുന്ന സ്വർണം എങ്ങനെ ഉപയോഗിക്കാമെന്നും, സ്വർണവായ്പകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും പ്രചരണ പരിപാടിയിലൂടെ വിശദീകരിക്കും.
Also Read: എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി
മൈത്രി അഡ്വർടൈസിംഗ് വർക്സാണ് പ്രചരണ പരിപാടിയുടെ ആശയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മലയാളം, കന്നട, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.
Post Your Comments