MalappuramLatest NewsKeralaNattuvarthaNews

തിരൂരിൽ രണ്ട് കുഞ്ഞുങ്ങൾക്ക് കുളത്തിൽ വീണ് ദാരുണാന്ത്യം

കാവുങ്ങ പറമ്പിൽ നൗഷാദ്, നജില ദമ്പതികളുടെ മകനായ അമൻ സയാൻ(3), ഇല്ലത്തുപറമ്പിൽ റഷീദ്, റഹിയാനത്ത് ദമ്പതികളുടെ മകളായ റിയ (4) എന്നീ കുട്ടികളാണ് മരിച്ചത്

മലപ്പുറം: തിരൂരിൽ രണ്ട് കുഞ്ഞുങ്ങൾ വീടിന് സമീപത്തെ കുളത്തിൽ വീണ് മുങ്ങി മരിച്ചു. കാവുങ്ങ പറമ്പിൽ നൗഷാദ്, നജില ദമ്പതികളുടെ മകനായ അമൻ സയാൻ(3), ഇല്ലത്തുപറമ്പിൽ റഷീദ്, റഹിയാനത്ത് ദമ്പതികളുടെ മകളായ റിയ (4) എന്നീ കുട്ടികളാണ് മരിച്ചത്.

Read Also : കേരള അഗ്രികൾച്ചർ ബിസിനസ് കമ്പനി: ജനുവരി മുതൽ പ്രവർത്തനമാരംഭിക്കും

ഇന്ന് ഉച്ചയോടെ തിരൂർ തൃക്കണ്ടിയൂരിലാണ് സംഭവം. അയല്‍വാസികളും ബന്ധുക്കളുമാണ് മരിച്ച കുട്ടികള്‍. ഇവരുടെ വീടുകള്‍ക്ക് സമീപത്താണ് കുളം. കുട്ടികളെ കുറച്ച് സമയമായി കാണാനില്ലായിരുന്നു. ഇരുവരും സമീപത്തെ അംഗനവാടിയിലേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അവിടെ പോയി അന്വേഷിച്ചോള്‍ അങ്ങോട്ടേക്കെത്തിയില്ലെന്ന് അറിഞ്ഞു.

തുടർന്ന്, നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം പെരുങ്കൊല്ലം കുളം എന്ന പേരുള്ള കുളത്തില്‍ കണ്ടെത്തിയത്. കുഞ്ഞുങ്ങളുടെ മൃതദേഹം തിരൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button