Latest NewsKeralaNewsBusiness

കേരള അഗ്രികൾച്ചർ ബിസിനസ് കമ്പനി: ജനുവരി മുതൽ പ്രവർത്തനമാരംഭിക്കും

കർഷകർക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകാനും പദ്ധതിയിടുന്നുണ്ട്

സംസ്ഥാനത്ത് കാർഷിക രംഗം കൂടുതൽ ശക്തിപ്പെടുത്താനൊരുങ്ങി സർക്കാർ. ഇതിന്റെ ഭാഗമായി കേരള അഗ്രികൾച്ചറൽ ബിസിനസ് കമ്പനി ജനുവരിയിൽ സജ്ജമായി തുടങ്ങും. മന്ത്രി പി. പ്രസാദാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. സിയാൽ മാതൃകയിലാണ് കമ്പനി പ്രവർത്തിക്കുക. കൂടാതെ, കമ്പനിയിൽ കർഷകരുടെ പങ്കാളിത്തവും ഉറപ്പുവരുത്തും. കാർഷികോൽപ്പന്നങ്ങൾക്ക് മികച്ച വിപണി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

കർഷകരുടെ വരുമാനം, കാർഷികോൽപ്പാദന ക്ഷമത, സംഭരണം, വില, മൂല്യ വർദ്ധിത വരുമാനം എന്നിവ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ഓരോ കൃഷിഭവനും ഒരു മൂല്യ വർദ്ധിത ഉൽപ്പന്നമെങ്കിലും നിർമ്മിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 1,076 കൃഷിഭവനാണ് ഉള്ളത്.

Also Read: ബിജെപി ടിക്കറ്റ് നൽകിയാൽ തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാർ: രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങി കങ്കണ

കർഷകർക്ക് വിവിധ തരത്തിലുള്ള സഹായങ്ങൾ നൽകാനും പദ്ധതിയിടുന്നുണ്ട്. വന്യമൃഗ ശല്യം നേരിടുന്ന കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇതിന്റെ ഭാഗമായി വനം വകുപ്പുമായുളള സഹകരണം ഉറപ്പുവരുത്തുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button