ചങ്ങനാശ്ശേരി: ശബരിമല സ്ത്രീപ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് എന്‍എസ്എസ്. നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ ആവശ്യപ്പെട്ടു.
പലതവണ ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, കേസുകള്‍ പിന്‍വലിക്കാത്തത് ഹൈന്ദവ വിശ്വാസികള്‍ക്ക് എതിരായ വെല്ലുവിളിയാണോയെന്ന് സംശയമുണ്ടെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
കോഴിക്കോട് മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ
‘നിരപരാധികളായ നിരവധിപേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ പല യുവതി യുവാക്കളും സര്‍ക്കാര്‍ നിയമനങ്ങളില്‍ പ്രയാസപ്പെടുകയാണ്. ഇതിലും ഗൗരവമേറിയ പല കേസുകളും പിന്‍വലിച്ച സര്‍ക്കാരിന് നാമജപ ഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഉണ്ട്,’സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Post Your Comments