CricketLatest NewsNewsSports

ഗ്ലെന്‍ ഫിലിപ്‌സിസിന് തകർപ്പൻ സെഞ്ചുറി: ലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡിന് മികച്ച സ്കോർ

സിഡ്‌നി: ടി20 ലോകകപ്പ് സൂപ്പര്‍12 പോരാട്ടത്തിൽ ന്യൂസിലന്‍ഡിന് മികച്ച സ്കോർ. ഗ്ലെന്‍ ഫിലിപ്‌സിന്‍റെ സെഞ്ചുറി മികവിലാണ് ലങ്കയ്‌ക്കെതിരെ ന്യൂസിലന്‍ഡ് മികച്ച സ്കോർ നേടിയത്. തുടക്കത്തില്‍ 15 റണ്ണിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ശേഷമാണ് കിവികളുടെ തിരിച്ചുവരവ്. ഫിലിപ്‌സ് 64 പന്തില്‍ 104 റണ്‍സ് നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലന്‍ഡിന് തകർച്ചയോടെയായിരുന്നു തുടക്കം. ഇന്നിംഗ്‌സിലെ നാലാം പന്തില്‍ മഹീഷ് തീഷ്‌ണ, ഫിന്‍ അലനെ(1) ബൗള്‍ഡാക്കി. ഒരോവറിന്‍റെ ഇടവേളയില്‍ ദേവോണ്‍ കോണ്‍വേയെയും(1) കൂടാരം കയറി. ധനഞ്ജയ ഡിസില്‍വയ്ക്കായിരുന്നു വിക്കറ്റ്. അടുത്ത ഓവറില്‍ നായകന്‍ കെയ്‌ന്‍ വില്യംസണും(8) വീണു. കാസുന്‍ രജിതയാണ് ക്യാപ്റ്റനെ മടക്കിയത്. പവർപ്ലേയിൽ മൂന്ന് വിക്കറ്റിന് 15 റണ്‍സ് എന്ന നിലയില്‍ കിവികള്‍ പരുങ്ങി.

Read Also:- പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ഫ്യൂഷൻ മൈക്രോ ഫിനാൻസ്

തുടർന്ന്, ക്രീസിലെത്തിയ ഗ്ലെന്‍ ഫിലിപ്‌സും ഡാരില്‍ മിച്ചലുമാണ് ന്യൂസിലന്‍ഡിനെ കരകയറ്റാന്‍ ശ്രമിച്ചത്. 10 ഓവറില്‍ ന്യൂസിലന്‍ഡ് സ്കോര്‍-54/3. വനിന്ദു ഹസരങ്ക, മിച്ചലിനെ(22) പുറത്താക്കുമ്പോള്‍ കിവീസ് സ്കോർ 99. ഫിലിപ്‌സ് 61 സെഞ്ചുറി തികച്ചതോടെ ന്യൂസിലന്‍ഡ് സ്കോര്‍ 150 കടന്നു. ഇതിനിടെ ജയിംസ് നീഷാം 8 പന്തില്‍ 8 റണ്‍സെടുത്ത് പുറത്തായി.

ഫിലിപ്‌സ് 64 പന്തില്‍ 104 റണ്‍സുമായി 20-ാം ഓവറിലെ നാലാം പന്തില്‍ പുറത്തായി. അടുത്ത പന്തില്‍ ഇഷ് സോഥി(1) റണ്ണൗട്ടായി. ഇന്നിംഗ്‌സ് പൂര്‍ത്തിയാകുമ്പോള്‍ ടിം സൗത്തിയും(4*), മിച്ചല്‍ സാന്‍റ്‌നറും(5 പന്തില്‍ 11*) പുറത്താകാതെനിന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button