ThiruvananthapuramKeralaNattuvarthaLatest NewsNews

വീട്ടമ്മയെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി : ഭ​ർ​ത്താ​വി​ന് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​യും

കൊ​ല്ല​പ്പെ​ട്ട ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് രാ​ജ​ൻ എ​ന്നു വി​ളി​ക്കു​ന്ന ലാ​ലു (52) വി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി കെ. ​വി​ഷ്ണു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​നു ശി​ക്ഷി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ചി​റ​യി​ൻ​കീ​ഴ് അ​ഴൂ​ർ മു​ട്ട​പ്പ​ലം കീ​ഴേ​ക്കു​ന്നി​ൽ വീ​ട്ടി​ൽ ശ​ശി​ക​ല​യെ (46) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോടതി. കൊ​ല്ല​പ്പെ​ട്ട ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് രാ​ജ​ൻ എ​ന്നു വി​ളി​ക്കു​ന്ന ലാ​ലു (52) വി​നെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ആ​റാം അ​ഡീ​ഷ​ണ​ൽ ജ​ഡ്ജി കെ. ​വി​ഷ്ണു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​നു ശി​ക്ഷി​ച്ച​ത്.

50,000 രൂ​പയാണ് പിഴ അടയ്ക്കേണ്ടത്. പി​ഴ ഒ​ടു​ക്കി​യി​ല്ലെ​ങ്കി​ൽ ആ​റു മാ​സം കൂ​ടി ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പി​ഴ​ത്തു​ക സ​ർ​ക്കാ​രി​ലേ​ക്കു ഒ​ടു​ക്കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.

Read Also : പുതിയ അപ്ഡേറ്റിൽ അധിക ടൂളുകളുമായി വാട്സ്ആപ്പ്, മാറ്റങ്ങൾ ഇങ്ങനെ

2018 ഓ​ഗ​സ്റ്റ് 18നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശ​ശി​ക​ല​യു​ടെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഭ​ർ​ത്താ​വ് രാ​ജ​ൻ ശ​ശി​ക​ല​യെ വീ​ടി​ന​ക​ത്തെ ഹാ​ളി​ൽ​വ​ച്ചു കു​ത്തി​ക്കൊ​ന്ന​ത്. ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി 2018 മു​ത​ൽ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ കി​ട​ന്നാ​ണ് വി​ചാ​ര​ണ നേ​രി​ട്ട​ത്. സാ​ക്ഷി​ക​ളാ​യ മ​ക്ക​ൾ അ​ഭി​ഷേ​കും ആ​ര​ഭിയും പി​താ​വി​നെ​തി​രെ കോ​ട​തി​യി​ൽ മൊ​ഴി ന​ൽ​കി.

ശ​ശി​ക​ല​യു​ടെ മ​ക്ക​ൾ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് അ​തോറി​റ്റി മു​ഖേ​ന ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എം. ​സ​ലാ​ഹു​ദ്ദീ​ൻ, ദീ​പ വി​ശ്വ​നാ​ഥ്, വി​നു മു​ര​ളി, മോ​ഹി​ത മോ​ഹ​ൻ എ​ന്നി​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button