എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാംപയിനിന്റെ ഭാഗമായി നെല്ലിക്കുഴി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ റാലിയും ഫ്‌ളാഷ് മോബും സംഘടിപ്പിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് നെല്ലിക്കുഴിയിലും കോതമംഗലത്തുമാണു പരിപാടികള്‍ നടത്തിയത്.
കോതമംഗലത്ത് സംഘടിപ്പിച്ച പരിപാടി ആന്റണി ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലീമാണ് നെല്ലിക്കുഴിയിലെ പരിപാടി ഉദ്ഘാടനം ചെയ്തത്.
കോതമംഗലം സബ് ഇന്‍സ്പെക്ടര്‍ അംബരീഷ് ലഹരി വിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ ലീഡര്‍ മരിയ കെ.മധു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശാന്ത പി. അയ്യപ്പന്‍, പി.ടി.എ പ്രസിഡന്റ് അലി നെല്ലിക്കുഴി, എം.ബി ഇബ്രാഹിം, പി.ഷെഫീഖ്, എം.കെ ജോബി, ധനുഷ്.കെ. സുരേഷ്, ടി.കെ ശിവന്‍, ആശാ വര്‍ഗീസ്, മഞ്ജു, ഷൈനി, ലഹരിവിരുദ്ധ ക്ലബ്ബ് അംഗം ഫാത്തിമ പങ്കെടുത്തു.
Post Your Comments