Latest NewsNewsIndia

സംസ്ഥാനത്തെ 75 ശുചീകരണ തൊഴിലാളികൾക്ക് ആദരവ് ഒരുക്കും, വേറിട്ട പ്രവർത്തനവുമായി യുപി സർക്കാർ

ക്യാമ്പയിനിന്റെ ഭാഗമായി യുവാക്കളെ അണിനിരത്തിയുള്ള പ്രത്യേക മിനി മാരത്തൺ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്

സംസ്ഥാനത്തെ 75 ശുചീകരണ തൊഴിലാളികളെ ആദരിക്കാനൊരുങ്ങി യുപി സർക്കാർ. ‘മേരി മട്ടി മേരാ ദേശ്’ ക്യാമ്പയിനിന്റെ ഭാഗമായാണ് ശുചീകരണ തൊഴിലാളികൾക്ക് ആദരവ് ഒരുക്കുന്നത്. ഓഗസ്റ്റ് 9-നാണ് ക്യാമ്പയിൻ ആരംഭിക്കുക. ക്യാമ്പയിനിൽ രാജ്യത്തിന് വേണ്ടി ജീവൻ നൽകിയ ധീരജവാന്മാർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതാണ്. ഓഗസ്റ്റ് 15ന് വൈകുന്നേരമാണ് ശുചീകരണ തൊഴിലാളികളെ ആദരിക്കുക. ക്യാമ്പയിനിൽ എല്ലാ വിഭാഗങ്ങളിലെയും ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ഗ്രാമപഞ്ചായത്തുകൾ മുതൽ കോളേജ് തലം വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

ക്യാമ്പയിനിന്റെ ഭാഗമായി യുവാക്കളെ അണിനിരത്തിയുള്ള പ്രത്യേക മിനി മാരത്തൺ സംഘടിപ്പിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ദേശഭക്തിഗാനങ്ങൾ ആലപിക്കുകയും, ദേശസ്നേഹവും സംസ്കാരവും പ്രചോദിപ്പിക്കുന്ന സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നതാണ്. കൂടാതെ, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പ്രത്യേക ശുചിത്വ ക്യാമ്പയിൻ നടത്തുമെന്ന് സർക്കാർ വ്യക്തമാക്കി.

Also Read: കുട്ടികളിലെ അമിതവണ്ണം കുറയ്ക്കാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button