തിരുവനന്തപുരം: പ്രാഥമിക സഹകരണ സ്ഥാപനങ്ങളിലെ വായ്പ കുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കാൻ വീണ്ടും അവസരം. ഒറ്റത്തവണ തീർപ്പാക്കൽ ക്യാമ്പയിനിന്റെ അവസാന തീയതി ജനുവരി 31 വരെയാണ് നീട്ടിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ മന്ത്രി വി.എൻ വാസവൻ പുറത്തുവിട്ടിട്ടുണ്ട്. 2023 നവംബർ 1 മുതലാണ് സംസ്ഥാനത്ത് ഒറ്റത്തവണ തീർപ്പാക്കൽ ക്യാമ്പയിനിന് തുടക്കമിട്ടത്. ഡിസംബർ 31 വരെയായിരുന്നു അവസാന തീയതി നിശ്ചയിച്ചിരുന്നത്. കാലാവധി നീട്ടണമെന്ന ആവശ്യത്തെ തുടർന്നാണ് സർക്കാർ നടപടി.
കുടിശ്ശികകൾ ഒറ്റത്തവണ തീർപ്പാക്കുന്നതിലൂടെ നിരവധി ആനുകൂല്യങ്ങൾ നേടാൻ കഴിയും. ഒറ്റത്തവണ തീർപ്പാക്കലിലൂടെ പലിശയിൽ പരമാവധി 50 ശതമാനം വരെ ഇളവാണ് ലഭിക്കുന്നത്. സ്വർണ പണയ വായ്പ, നിക്ഷേപത്തിന്മേലുള്ള വായ്പ, ഓവർ ഡ്രാഫ്റ്റ് വായ്പ, ക്യാഷ് ക്രെഡിറ്റ് വായ്പ എന്നിവ ഒഴികെ എല്ലാതരം കുടിശ്ശികയുള്ള വായ്പകളും ഒറ്റത്തവണ തീർപ്പാക്കലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക് ഇളവുകളും ലഭിക്കും.
Also Read: പരിഹാരമാകാതെ അരവണ പ്രതിസന്ധി: ഒരാൾക്ക് പരമാവധി രണ്ട് ടിൻ മാത്രം
Post Your Comments