
ന്യഡല്‍ഹി: രണ്ടാഴ്ച നീളുന്ന ശുചിത്വ യജ്ഞമായ സ്വച്ഛതാ ഹീ സേവ ക്യാമ്പെയിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു. ശുചിത്വമുള്ള പരിസ്ഥിതിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ഇന്ത്യയിലുടനീളമുള്ള 18 സ്ഥലങ്ങളില്‍ നിന്നുള്ള ആളുകളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രധാന മന്ത്രി മോദി സംവദിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, അമിതാഭ് ബച്ചന്‍, രത്തന്‍ ടാറ്റ എന്നിവരുള്‍പ്പെടെ നിരവധി മതനേതാക്കളുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.
അതേസമയം, പ്രധാനമന്ത്രി ആഹ്വാനം ചെയ്ത സ്വച്ഛതാ ഹി സേവ ക്യാമ്പെയിനിന്റെ ഭാഗമായി ഒരു മണിക്കൂര്‍ നീളുന്ന ശുചീകരണ പരിപാടിയാണ് രാജ്യമൊട്ടാകെ നടന്നത്.
ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെപി നദ്ദ തുടങ്ങിയ പ്രമുഖര്‍ ക്യാമ്പെയ്നിന്റെ ഭാഗമായി.
അഹമ്മാദാബാദിലെ തെരുവോരങ്ങള്‍ ശുചിയാക്കിയാണ് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അമിത് ഷായും യജ്ഞത്തില്‍ പങ്കെടുത്തത്.
സിതാപൂരിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്തത്. ഡല്‍ഹിയിലാണ് കേന്ദ്രമന്ത്രി മീനാക്ഷി ലേഹി ശുചീകരണ യജ്ഞത്തില്‍ പങ്കുച്ചേര്‍ന്നത്.
Post Your Comments