
അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടിൽ കെട്ടിക്കിടക്കുന്ന പണത്തിന്റെ യഥാർത്ഥ ഉടമസ്ഥരെ കണ്ടെത്താൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ രംഗത്ത്. അവകാശികളെ കണ്ടെത്താൻ പ്രത്യേക കാംപയിൻ സംഘടിപ്പിക്കാനാണ് ആർബിഐ പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ എല്ലാ ജില്ലകളിലെയും എല്ലാ ബാങ്കുകളുടെയും ക്ലെയിം ചെയ്യപ്പെടാതെ നിക്ഷേപങ്ങൾ കണ്ടെത്തി 100 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ പ്രത്യേക കാംപയിനാണ് സംഘടിപ്പിക്കുക. 2023 ജൂൺ ഒന്ന് മുതൽ ബാങ്കുകൾ കാംപയിൻ ആരംഭിക്കും.
ക്ലെയിം ചെയ്യപ്പെടാത്ത നിക്ഷേപങ്ങളുടെ തോത് കുറയ്ക്കാനും, നിക്ഷേപങ്ങൾ യഥാർത്ഥ ഉടമകളുടെ കൈകളിൽ എത്തിക്കാനുമാണ് പ്രത്യേക കാംപയിനിന് രൂപം നൽകുന്നത്. 10 വർഷത്തോളം പ്രവർത്തനരഹിതമായ സേവിംഗ്സ്/ കറണ്ട് അക്കൗണ്ടുകളിലെ ബാലൻസുകൾ, നിക്ഷേപ കാലാവധി പൂർത്തിയായിട്ടും പിൻവലിക്കാതെ നിക്ഷേപങ്ങൾ തുടങ്ങിയവ അൺക്ലെയിംഡ് ഡെപ്പോസിറ്റുകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതാണ്. ഇത്തരത്തിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിൽ 35,012 കോടി രൂപയാണ് അവകാശികളില്ലാതെ കെട്ടിക്കിടന്നത്. ഈ തുക ബാങ്കുകൾ ആർബിഐയിലേക്ക് ഇതിനോടകം തന്നെ ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.
Post Your Comments