
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍. വിചാരണയ്ക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് പ്രതികള്‍ ഹാജരാകണമെന്ന് നിര്‍ബന്ധമില്ല.
മന്ത്രി വി.ശിവന്‍കുട്ടി അടക്കം ആറു പ്രതികളെയും കോടതി കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചിരുന്നു. പ്രതികള്‍ കുറ്റം നിഷേധിക്കുകയും ചെയ്തു. തെളിവുകളും രേഖകളും ദൃശ്യങ്ങളും പ്രതികള്‍ക്ക് കൈമാറാനുള്ള കോടതി നിര്‍ദ്ദേശത്തിന്റെ തുടര്‍നടപടികളും ഇന്നുണ്ടാകും. വിചാരണ എന്ന് ആരംഭിക്കും എന്നതിലും ഇന്ന് വ്യക്തതയുണ്ടാകും.
വി ശിവന്‍കുട്ടി, ഇ.പി ജയരാജന്‍, കെ.ടി ജലീല്‍ എം.എല്‍.എ, കെ അജിത്, സി.കെ സദാശിവന്‍, കെ കുഞ്ഞുമുഹമ്മദ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്.
Post Your Comments