IdukkiLatest NewsKeralaNattuvarthaNews

വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മം : യു​വാ​വി​ന് 3 വ​ർ​ഷം ക​ഠി​നത​ട​വും പിഴയും

വ​ണ്ടി​പ്പെ​രി​യാ​ർ മ​ഞ്ചു​മ​ല ആ​റ്റോ​രം എ​സ്‌​റ്റേ​റ്റ് ല​യ​ത്തി​ൽ വി​ഷ്ണു(24)​വി​നെ​യാ​ണ് ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്

ക​ട്ട​പ്പ​ന: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പെ​ൺ​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേസിൽ യു​വാ​വി​ന് മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും 70,000 രൂ​പ പി​ഴ​യും ശിക്ഷ വിധിച്ച് കോടതി. വ​ണ്ടി​പ്പെ​രി​യാ​ർ മ​ഞ്ചു​മ​ല ആ​റ്റോ​രം എ​സ്‌​റ്റേ​റ്റ് ല​യ​ത്തി​ൽ വി​ഷ്ണു(24)​വി​നെ​യാ​ണ് ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

Read Also : വി​വാ​ഹച്ചട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത് തി​രി​കെ വ​രവെ നി​യ​ന്ത്ര​ണം വി​ട്ട കാറി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷിരിക്കുന്നത്. എന്നാൽ, ശിക്ഷ ഒ​ന്നി​ച്ച് അ​നു​ഭ​വി​ച്ചാ​ൽ മ​തി. ഐ​പി​സി 354 പ്ര​കാ​രം മൂ​ന്നുവ​ർ​ഷം ക​ഠി​നത​ട​വും 20,000 രൂ​പ പി​ഴ​യും പോ​ക്‌​സോ ആ​ക്ട് പ്ര​കാ​രം മൂ​ന്ന് വ​ർ​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ പി​ഴ​യും എ​സ് സി/​എ​സ് ടി ​വ​കു​പ്പു പ്ര​കാ​രം 3 വ​ർ​ഷം ക​ഠി​ന ത​ട​വും 20,000 രൂ​പ പി​ഴ​യും ഐ​പി​സി 451 പ്ര​കാ​രം ഒരു വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യു​മാ​ണ് ശി​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ക​ട്ട​പ്പ​ന പോ​ക്‌​സോ കോ​ട​തി ജ​ഡ്ജി ഫി​ലി​പ്പ് തോ​മ​സ് വി​ധി പ്ര​സ്താ​വി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്‌​പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സു​സ്മി​ത ജോ​ൺ ഹാ​ജ​രാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button