പൂച്ചാക്കൽ: അരൂർ പള്ളിക്കു സമീപമുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പള്ളിപ്പുറം മൂന്നാം വാർഡ് കാർഗിൽ ജംഗ്ഷൻ പടിഞ്ഞാറെ മാനാച്ചേരി വീട്ടിൽ ശശിധരൻപിള്ള -വിജയമ്മ ദമ്പതികളുടെ മകൻ ശരത്ത് (39) ആണ് മരിച്ചത്.
Read Also : കോയമ്പത്തൂരില്‍ നടന്നത് ചാവേര്‍ ആക്രമണമെന്ന് സൂചന: കനത്ത സുരക്ഷാ വലയത്തില്‍ നഗരം
കഴിഞ്ഞ ദിവസം രാത്രി 11.30 നായിരുന്നു സംഭവം. അരൂരിലുള്ള ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തിരികെ വരുന്ന വഴിയാണ് അപകടത്തിൽപ്പെട്ടത്. പള്ളി ജംഗ്ഷനിൽ റോഡ് മുറിച്ചുകടക്കവേ എതിരേവന്ന കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. നിയന്ത്രണം വിട്ട കാർ സമീപത്ത് പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകളിലും ഇടിച്ച ശേഷമാണ് നിന്നത്.
ഇന്ത്യൻ കോഫി ഹൗസ് ചേർത്തല ശാഖയിലെ ജീവനക്കാരനാണ് മരിച്ച ശരത്ത്. സംസ്കാരം ഇന്നലെ നടന്നു. സഹോദരി ശാലിനി.
Post Your Comments