തിരുവനന്തപുരം: പശുവിനെ കെട്ടാൻ പോയ വയോധിക കടന്നൽ കുത്തേറ്റ് മരിച്ചു. കഴക്കൂട്ടം മേനംകുളം സ്വദേശിനി ലീല(70)യാണ് മരിച്ചത്.
Read Also : കാറിലെത്തിയ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി പരാതി
ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. വീടിന് സമീപത്തെ പുരയിടത്തിൽ വെച്ചാണ് ലീലയ്ക്ക് കടന്നലിന്റെ കുത്തേറ്റത്. ഇവിടെ പശുവിനെ കെട്ടാനെത്തിയതായിരുന്നു ലീല.
Read Also : നാല് മാധ്യമങ്ങളെ ബഹിഷ്കരിച്ച് ഗവർണർ: ഒടുവിൽ കാരണം വിശദീകരിച്ച് ആരിഫ് മുഹമ്മദ് ഖാൻ
ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ലീലയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments