PalakkadLatest NewsKeralaNattuvarthaNews

കാറിലെത്തിയ സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തി യുവാവിനെ തട്ടിക്കൊണ്ടുപോയി പരാതി

മണ്ണാർക്കാട് തിരുവിഴാംകുന്ന് സ്വദേശി വട്ടത്തോടി വീട്ടിൽ നിയാസിനെ തട്ടിക്കൊണ്ടു പോയതായാണ് പരാതി

പാലക്കാട്‌: മണ്ണാർക്കാട് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയതായി പരാതി. മണ്ണാർക്കാട് തിരുവിഴാംകുന്ന് സ്വദേശി വട്ടത്തോടി വീട്ടിൽ നിയാസിനെ തട്ടിക്കൊണ്ടു പോയതായാണ് പരാതി. മണ്ണാർക്കാടിനടുത്ത് ചിറക്കൽപടിയിൽ വെച്ച് രണ്ട് കാറിൽ എത്തിയ സംഘം ബലമായി കൊണ്ടു പോയെന്നാണ് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനീഷ് പൊലീസിനോട് പറഞ്ഞത്.

Read Also : വിദ്യാർത്ഥിനിയെ ആരാധനാലയത്തിലെ ശൗചാലയത്തിൽ വച്ച് പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ

ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. നിയാസും അനീഷും ബൈക്കിൽ തച്ചമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയത്താണ് കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തിയത്. അക്രമി സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് നിയാസിനെ കൊണ്ടുപോയത്.

എന്നാൽ, എന്താണ് ഇയാളെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് നിലവിൽ വ്യക്തമല്ല. മണ്ണാർക്കാട് പൊലീസ് അന്വേഷണം തുടങ്ങി. നിയാസിന്റെ ഫോൺ കേന്ദ്രീകരിച്ചടക്കം ആണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button