KollamKeralaNattuvarthaLatest NewsNews

കൊറിയര്‍ വഴി ലഹരി ഗുളിക കടത്തൽ : പിടിച്ചെടുത്തത് രണ്ടായിരം ഗുളികകള്‍, രണ്ട് പേർ അറസ്റ്റിൽ

മയ്യനാട് സ്വദേശി അനന്തു, മുണ്ടക്കല്‍ സ്വദേശി അലക്‌സ് എന്നിവരാണ് പിടിയിലായത്

കൊല്ലം: പാഴ്‌സല്‍ വഴി എത്തിച്ച രണ്ടായിരം ലഹരി ഗുളികകള്‍ എക്‌സൈസ് പിടികൂടി. മുംബൈയില്‍ നിന്നുമാണ് പാഴ്‌സലായി ഗുളികകള്‍ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മയ്യനാട് സ്വദേശി അനന്തു, മുണ്ടക്കല്‍ സ്വദേശി അലക്‌സ് എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം ലഭിക്കുന്ന ഗുളികകളാണ് കൊറിയര്‍ വഴി പ്രതികള്‍ കടത്തിയത്.

Read Also : ഗവർണറുടെ നടപടി ഏകപക്ഷീയം: വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി

അനന്തു നേരത്തെ മുംബൈയിലാണ് ജോലി ചെയ്തിരുന്നത്. മെഡിക്കല്‍ സ്‌റ്റോര്‍ ഉടമയുമായി ബന്ധം സ്ഥാപിച്ചാണ് ഇയാള്‍ ഗുളികകള്‍ കൊല്ലത്ത് എത്തിച്ചത്. മാനസിക രോഗികള്‍ക്ക് നല്‍കുന്ന ഗുളികകളാണ് പ്രതികള്‍ കടത്തിയത്. 35 രൂപയ്‌ക്ക് വാങ്ങുന്ന ഗുളിക 200 രൂപയ്‌ക്കാണ് കേരളത്തില്‍ വില്‍പ്പന നടത്തുന്നത്. ഗൂഗിള്‍ പേ വഴിയാണ് പണമിടപാടുകള്‍ നടത്തിയിരുന്നത്.

സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തിയിരുന്നത്. വില്‍പ്പനയ്‌ക്കായി ആഡംബര വീട് വാടകയ്‌ക്കെടുത്തിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഡ്രഗ്‌സ് കണ്‍ട്രോളര്‍ ബോര്‍ഡുമായി ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button