AlappuzhaLatest NewsKeralaNattuvarthaNews

മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി : പിതാവിന് അഞ്ച് വർഷം തടവ് ശിക്ഷ

ആലപ്പുഴ മുൻസിപ്പൽ പാലസ് വാർഡിൽ വിഷ്ണുവിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്

ആലപ്പുഴ: മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവിന് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ആലപ്പുഴ മുൻസിപ്പൽ പാലസ് വാർഡിൽ വിഷ്ണുവിനെയാണ് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്.

Read Also : മുടി ഇടതൂർന്ന് വളരാൻ അവക്കാഡോ ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ

2020-ല്‍ ആണ് സംഭവം. വാക്കുതര്‍ക്കത്തിനിടെ മകൻ വിനോദിനെ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ ത‍‍ര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

Read Also : വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് കച്ചവടം : യുവാക്കൾ എക്സൈസ് പിടിയിൽ

35 കാരനായ വിനോദിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സൗത്ത് പൊലീസ് അസ്വഭാവിക മരണത്തിനാണ് ആദ്യം കേസ് എടുത്തത്. പോസ്റ്റ്‌മോർട്ടത്തിൽ ആണ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. തുടർന്ന്, നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന് പിന്നിൽ വിനോദിന്റെ പിതാവ് തന്നെയാണെന്ന് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button