NewsLife StyleHealth & Fitness

മുടി ഇടതൂർന്ന് വളരാൻ അവക്കാഡോ ഓയിൽ ഇങ്ങനെ ഉപയോഗിക്കൂ

മുടിയിൽ ഉണ്ടാകുന്ന കുരുക്കൾ ഇല്ലാതാക്കാൻ അവക്കാഡോ ഓയിൽ നല്ലതാണ്

മുടിയുടെ ആരോഗ്യം പലരെയും അലട്ടുന്ന പ്രശ്നങ്ങളിൽ ഒന്നാണ്. തിരക്കുപിടിച്ച ജീവിത ശൈലിയിൽ പലപ്പോഴും മുടിയുടെ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാത്തവരാണ് ഭൂരിഭാഗം പേരും. മുടികൊഴിച്ചിൽ തടയാനും താരൻ അകറ്റാനും നിരവധി തരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണെങ്കിലും, അവ പലപ്പോഴും പാർശ്വഫലങ്ങൾ സൃഷ്ടിക്കാറുണ്ട്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒട്ടനവധി എണ്ണകൾ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് അവക്കാഡോ ഓയിൽ. ഇവയുടെ ഗുണങ്ങളെക്കുറിച്ച് അറിയാം.

അവക്കാഡോ ഓയിൽ മുടിയിൽ പുരട്ടുന്നതിലൂടെ മുടിക്ക് ഈർപ്പവും ബലവും ലഭിക്കുന്നു. അൾട്രാവയറ്റ് രശ്മികളിൽ നിന്ന് മുടിയെ സംരക്ഷിക്കാനുള്ള കഴിവ് അവക്കാഡോ ഓയിലിന് ഉണ്ട്. ഇതിൽ ഉയർന്ന അളവിൽ മോണോസാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയതിനാൽ, വരണ്ടതോ സെൻസിറ്റീവ് ആയതോ ഉള്ള ശിരോചർമ്മമുള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്.

മുടിയിൽ ഉണ്ടാകുന്ന കുരുക്കൾ ഇല്ലാതാക്കാൻ അവക്കാഡോ ഓയിൽ നല്ലതാണ്. ഇത് കണ്ടീഷണറിന് പകരമായി ഉപയോഗിക്കാൻ സാധിക്കും. അവക്കാഡോ ഓയിൽ തലയിൽ പുരട്ടിയതിനുശേഷം നന്നായി മസാജ് ചെയ്താൽ രക്തയോട്ടം വർദ്ധിക്കുകയും, തലയോട്ടിയിൽ ജലാംശം നിലനിൽക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button