KeralaLatest NewsNews

ബെംഗളൂരുവില്‍ 10 ലക്ഷം മലയാളികള്‍,ആകെ ഉള്ളത് 9 ട്രെയിനുകളാണെന്ന് ചൂണ്ടിക്കാട്ടി എ.എ റഹിം എം.പി രംഗത്ത്

കേരളത്തിനും ബെംഗളൂരുവിനും സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അടിയന്തരമായി ഇടപെടണം

ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ 10 ലക്ഷം മലയാളികള്‍ ഉണ്ടെങ്കിലും ആകെ ഉള്ളത് 9 ട്രെയിനുകളാണെന്ന് ചൂണ്ടിക്കാട്ടി എ.എ റഹിം എം.പി രംഗത്ത്. കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള ട്രെയിന്‍ ഗതാഗത സംവിധാനത്തിലെ അടിസ്ഥാനപ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയും അടിയന്തരമായി ട്രെയിന്‍ ഗതാഗത സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ആവശ്യകത ഉന്നയിച്ചും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിന് എ.എ റഹീം എം.പി കത്തയച്ചു.

Read Also: ഹലാൽ ഫ്രീ ദീപാവലിക്ക് ആഹ്വാനം ചെയ്ത് വലതുപക്ഷ സംഘടനകൾ: കെഎഫ്‌സിയ്ക്കും മക്‌ഡൊണാൾഡ്‌സിനും മുന്നിൽ പ്രതിഷേധം

കേരളത്തിനും ബെംഗളൂരുവിനും സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അടിയന്തരമായി ഇടപെടണം എന്ന് എ.എ. റഹീം എം.പി ആവശ്യപ്പെട്ടു.

‘കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിന് ആളുകള്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുന്നുണ്ട്. ബിസിനസ് അവശ്യങ്ങള്‍ക്കായും സ്വകാര്യ ആവശ്യങ്ങള്‍ക്കായും മലയാളികള്‍ ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണ് ബെംഗളൂരു. കേരളത്തിന് പുറത്ത് ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന നഗരങ്ങളിലൊന്നുമാണ് ബെംഗളൂരു, ഏകദേശം 10 ലക്ഷത്തോളം മലയാളികള്‍ ബെംഗളൂരുവില്‍ താമസിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിനും ബെംഗളൂരുവിനുമിടയില്‍ ആകെ ഒമ്പത് ട്രെയിന്‍ സര്‍വീസുകള്‍ മാത്രമാണുള്ളത്’, റഹീം കത്തില്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button