മുംബൈ: മുന്‍ ഇന്ത്യന്‍ താരം റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്‍റാവുന്നതില്‍ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. റോജര്‍ ബിന്നി ലോകകപ്പ് ടീമില്‍ തന്‍റെ സഹതാരമായിരുന്നുവെന്നും അത്തരമൊരാള്‍ ബിസിസിഐയുടെ പ്രസിഡന്‍റാവുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും ശാസ്ത്രി പറഞ്ഞു.
‘റോജര്‍ ബിന്നി പ്രസിഡന്‍റാവുന്നതോടെ ഒരു മുന്‍ കളിക്കാരനു കൂടി ഭരണരംഗത്ത് അവസരം ലഭിക്കുകയാണ്. ജീവിതത്തില്‍ ഒന്നും സ്ഥിരമല്ല, ചില കാര്യങ്ങളൊഴികെ, അതുകൊണ്ട് എല്ലാം മുന്നോട്ടുപോയെ മതിയാവു. ഇന്ന് ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മൂന്ന് വര്‍ഷം കഴിഞ്ഞാലും ചെയ്യുമെന്ന് ഉറപ്പില്ല. പുതിയ ആളുകള്‍ വരും, അവര്‍ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. അത് ആരോഗ്യകരമായ പ്രവണതയാണ്’.
‘ബിസിസിഐ പ്രസിഡന്‍റാവാന്‍ റോജര്‍ ബിന്നി എന്തുകൊണ്ടും യോഗ്യനാണ്. അദ്ദേഹം മുമ്പ് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ പ്രസിഡന്‍റായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ യോഗ്യത ചോദ്യം ചെയ്യപ്പെടാനാവാത്തതാണ്. അദ്ദേഹത്തിന്‍റെ സ്വഭാവത്തെയോ പ്രതിബദ്ധതയെയോ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല. എല്ലാറ്റിനുമപരി അദ്ദേഹം ഒരു ലോകകപ്പ് ജേതാവാണ്. അതുകൊണ്ടുതന്നെ പ്രസിഡന്‍റാവാനുള്ള എല്ലാ യോഗ്യതയുള്ള വ്യക്തിയാണ് റോജര്‍ ബിന്നി’.
Read Also:- മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസുമായി സ്വന്തം പാര്‍ട്ടിക്കാര്‍
‘ഒരു ക്രിക്കറ്റ് താരമായിരുന്ന വ്യക്തി എന്ന നിലയില്‍ കളിക്കാരുടെ താല്‍പര്യങ്ങള്‍ക്ക് അദ്ദേഹം പ്രാമുഖ്യവും ആഭ്യന്തര ക്രിക്കറ്റിന് കൂടുതല്‍ പ്രാധാന്യവും നല്‍കും. അദ്ദേഹം വായില്‍ തോന്നുന്നതെല്ലാം വിളിച്ചു പറയുന്ന രീതിയിലുള്ള വ്യക്തിയല്ലെങ്കിലും ക്രിക്കറ്റ് ലോകത്ത് ഏറെ ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വമാണ്’
രവി ശാസ്ത്രി പറഞ്ഞു.
Post Your Comments