ThiruvananthapuramNattuvarthaLatest NewsKeralaNews

സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് വിദേശയാത്ര അനിവാര്യമായിരുന്നു, ലക്ഷ്യമിട്ടതിനേക്കാള്‍ ഗുണം ലഭിച്ചു: മുഖ്യമന്ത്രി

തിരുവനതപുരം: സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് വിദേശയാത്ര അനിവാര്യമായിരുന്നു എന്നും വിദേശയാത്രകൊണ്ട് പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമുണ്ടാക്കിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ ഗുണങ്ങള്‍ യൂറോപ്പ് യാത്ര കൊണ്ട് ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫിന്‍ലന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്തിയത്.

മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും ചീഫ് സെക്രട്ടറി വി.പി.ജോയ് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥ പ്രമുഖരും, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രഫ.വി.കെ.രാമചന്ദ്രനും സംഘത്തിലുണ്ടായിരുന്നു.

താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞു : ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു

ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബായി കേരളത്തെ മാറ്റുക, കൂടുതല്‍ വ്യവസായ നിക്ഷേപം കൊണ്ടുവരിക തുടങ്ങിയ കാര്യങ്ങളില്‍ പ്രവാസികളുടെ സഹായം അഭ്യര്‍ത്ഥിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. സമ്മേളനത്തില്‍ 10 യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു. പഠന ഗവേഷണം മുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കല്‍ വരെ ലക്ഷ്യമിട്ടിരുന്നു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിദേശങ്ങളിലേക്ക് പോകാനുള്ള മാര്‍ഗ്ഗം എളുപ്പമാക്കുന്നതിനും ആരോഗ്യ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകുന്നതിനുമായി ചര്‍ച്ചകള്‍ നടന്നു. അഭിമുഖ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് ഐഇഎൽടിസ് അടക്കമുള്ളവ ഇല്ലാതെ തന്നെ നോര്‍ക്ക റൂട്ട്സ് വഴി ഓഫര്‍ ലെറ്റര്‍ നൽകും.

ലെറ്റര്‍ ലഭിച്ച ശേഷം ഈ പരീക്ഷ പാസായാൽ മതി. ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുജ ഗ്രൂപ്പ് നിക്ഷേപം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യബന്ധന മേഖലയില്‍ നോര്‍വെയുടെ സഹായം ഉറപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ലോക കേരളസഭയുടെ യൂറോപ്യന്‍-യുകെ മേഖലാ സമ്മേളനത്തില്‍ ഒക്ടോബര്‍ ഒന്‍പതിന് പങ്കെടുത്തു. പത്ത് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രാതിനിധ്യമുണ്ടായി. ആരോഗ്യമേഖലയില്‍ പ്രൊഫഷണലുകളുടെ കുടിയേറ്റം ഈ രാജ്യങ്ങളിലേക്ക് സാദ്ധ്യമാക്കാന്‍ നോര്‍ക്ക വഴി അവസരമൊരുക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ഇതിനുണ്ട്. 3000 ഒഴിവുകളിലേക്ക് അടുത്ത മാസം മലയാളികള്‍ക്ക് അവസരമൊരുക്കും. നഴ്സിംഗ് പ്രൊഫഷണലുകള്‍ക്ക് കൂടാതെ മറ്റ് മേഖലയിലെ പ്രൊഫഷണലുകള്‍ക്കും യുകെയില്‍ കുടിയേറ്റം സാദ്ധ്യമാക്കും. വിസാ തട്ടിപ്പ്, മനുഷ്യതട്ടിപ്പ് ഇവ തടയാന്‍ ഓപ്പറേഷന്‍ ശുഭയാത്ര എന്ന പ്രത്യേക പദ്ധതി സംസ്ഥാനത്താരംഭിക്കും,’ മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button