കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ശക്തമഴയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ്. ലക്കിടിയിലുള്ള ചുരം കവാടത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്.
വലിയ കല്ലുകളും, മണ്ണും, മരങ്ങളും ദേശീയപാതയിലേക്ക് ഒലിച്ചിറങ്ങി. മണ്ണിടിച്ചിൽ ഉണ്ടായ സമയം മുതൽ കുറച്ച് നേരം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. വൈത്തിരി പൊലീസും അഗ്നിശമന സേനയും ചുരം സംരക്ഷണ സമിതിയും ചേര്‍ന്നാണ് ഗതാഗതം നിയന്ത്രിച്ചത്.
Read Also : അനധികൃത ഇലക്ട്രിക് സ്കൂട്ടറുകൾക്ക് പൂട്ടു വീഴും, നടപടിയുമായി മോട്ടോർ വാഹന വകുപ്പ്
മണ്ണിടിച്ചിലുണ്ടായ സമയത്ത് പ്രദേശത്ത് വാഹനങ്ങള്‍ കടന്നുപോകാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ആളപകടമോ വാഹനങ്ങള്‍ക്ക് കേടുപാടുകളോ സംഭവിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
ജെസിബി ഉപയോഗിച്ച് മണ്ണും കല്ലും ദേശീയപാതയുടെ അരുകിലേക്ക് നീക്കാൻ തുടങ്ങിയതോടെ വൺവേയായി ഗതാഗതം പുനഃസ്ഥാപിച്ചു. എന്നാലും മണ്ണിടിച്ചൽ ഭീഷണിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Post Your Comments