
കോഴിക്കോട്: ലഹരിക്കടിമയായ മകൻ അച്ഛനേയും അമ്മയേയും കുത്തി പരുക്കേൽപ്പിച്ചു. എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവർക്കാണ് കുത്തേറ്റത്. അച്ഛനേയും അമ്മയേയും കുത്തിയ മകൻ ഷൈനിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
Read Also : ആറ്റിങ്ങൾ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിയ്ക്കും
ഇന്നലെ രാത്രിയിലാണ് സംഭവം. കുത്തേറ്റ ഷാജിയുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൽപ്പിടുത്തത്തിനിടെ പരിക്കേറ്റ ഷൈനും ചികിൽസയിൽ ആണ്.
ഷൈൻ ഏറെ നേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഒരു മണിക്കൂറിലേറെ ശ്രമിച്ചിട്ടും ഷൈനെ പിടിക്കാൻ ആകാത്തതിനാൽ പൊലീസ് ആകാശത്തേക്ക് രണ്ടുതവണ വെടിയുതിര്‍ക്കുകയും ചെയ്തു.
Post Your Comments