തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആർഎസ്എസ് ആണെന്ന് പരസ്യമായി സമ്മതിച്ച ഗവർണറുടെ നിലപാടുകളോടു വിധേയപ്പെടാൻ എൽഡിഎഫിന് സാധിക്കില്ലെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ജനാധിപത്യത്തെക്കുറിച്ചും ഭരണഘടനയെക്കുറിച്ചും ഗവർണർ അജ്ഞനാണെന്നും ഗവർണർ അമിതാധികാര പ്രവണത കാട്ടുന്നുവെന്നും ആരോപിച്ചു.
എംവി ഗോവിന്ദന്റെ വാക്കുകൾ ഇങ്ങനെ;
‘മന്ത്രിമാരെ പിൻവലിക്കാൻ അദ്ദേഹത്തിന് അധികാരമില്ല. ഭരണഘടനാപരമായിട്ടാണ് ഗവർണറും മന്ത്രിമാരും പ്രവർത്തിക്കേണ്ടത്. ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി മുമ്പ് വ്യക്തമാക്കിയതാണ്. മന്ത്രിമാരെ തിരിച്ചുവിളിക്കാൻ ഒരു ഗവർണർക്കും അവകാശമില്ല. ഭരണഘടനയുടെ 163, 164 വകുപ്പ് അനുസരിച്ചാണ് ഈ നിയമനങ്ങളൊക്കെ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ശുപാർശ അനുസരിച്ചാണ് ഗവർണർ മന്ത്രിമാരെ നിശ്ചയിക്കുന്നതും മന്ത്രിമാരുടെ രാജി അംഗീകരിക്കുന്നതും.
വിവാഹിതനായ പുരുഷനോടൊപ്പം ഒളിച്ചോടി: കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ട് താലിബാൻ, ആത്മഹത്യ ചെയ്ത് യുവതി
അങ്ങനെയല്ലാതെ ഏതെങ്കിലും ഒരു ഗവർണർക്ക് മന്ത്രിസഭയിലെ അംഗങ്ങളെ തിരിച്ചുവിളിക്കാനുള്ള യാതൊരു അവകാശവുമില്ല. ഗവർണർക്ക് അധികാരമില്ലാത്ത കാര്യങ്ങളിലാണ് ഇടപെട്ടുകൊണ്ടിരിക്കുന്നത്. സർവ്വകലാശാലയിലുള്ള ഇടപെടലും ഇതേപോലെതന്നെയാണ്. വിവിധ തലങ്ങളിൽ അമിതാധികാര സ്വഭാവത്തോടുകൂടി ഇടപെടുന്നത് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. ജനങ്ങൾ കാര്യങ്ങൾ കൃത്യമായി മനസിലാക്കുന്നുണ്ട്. തെറ്റായ പ്രവണതയാണ് ഇവിടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്.
കീവിനെ ലക്ഷ്യമിട്ട് റഷ്യ, കനത്ത നാശം
ഭരണഘടന ഉയർത്തിപ്പിടിച്ചു കൊണ്ടുതന്നെ ഭരണഘടനാവിരുദ്ധമായ ഇത്തരം നിലപാടുകളേയും നയങ്ങളേയും ചെറുത്തുതോൽപ്പിക്കും. അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പ് എന്താണെന്ന് അറിയില്ല. എന്നാൽ, ഞാൻ ആർഎസ്എസ് ആണെന്ന് പരസ്യമായി പറഞ്ഞ ഒരു ഗവർണറാണ് കേരളത്തിലേത്. ആർഎസ്എസ് എന്താണോ ഉദ്ദേശിക്കുന്നത് അത് സംഘടനാപരമായി നടപ്പിലാക്കാൻ ബാധ്യതയുള്ള ഒരാളെപ്പോലെയാണ് ഇപ്പോൾ ഗവർണർ പെരുമാറുന്നതെന്ന് ആരെങ്കിലും പറഞ്ഞാൽ അത് തെറ്റിദ്ധരിക്കുന്ന ഒന്നാണെന്ന് പറയാൻ സാധിക്കില്ല’.
Post Your Comments