Latest NewsNewsInternational

വിവാഹിതനായ പുരുഷനോടൊപ്പം ഒളിച്ചോടി: കല്ലെറിഞ്ഞ് കൊല്ലാൻ ഉത്തരവിട്ട് താലിബാൻ, ആത്മഹത്യ ചെയ്ത് യുവതി

കാബൂൾ: വിവാഹിതനായ പുരുഷനോടൊപ്പം ഒളിച്ചോടിയ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിലാണ് സംഭവം. വിവാഹിതനായ പുരുഷനോടൊപ്പം വീട് വിട്ട് ഓടിപ്പോയ യുവതിയെ കല്ലെറിഞ്ഞ് കൊല്ലാന്‍ താലിബാന്‍ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കല്ലെറിഞ്ഞ് കൊല്ലാന്‍ താലിബാൻ ഉത്തരവിട്ടത്.

ഒക്‌ടോബർ 13 വ്യാഴാഴ്ചയാണ് യുവതി സ്നേഹിക്കുന്ന പുരുഷനൊപ്പം ഒളിച്ചോടിയത്. ഇയാൾ വിവാഹിതനാണ്. യുവതിയോടൊപ്പം പോയ പുരുഷനെ ഒക്‌ടോബർ 13 ന് തന്നെ താലിബാൻ പിടികൂടി. ശേഷം ഇയാളെ വധശിക്ഷയ്ക്ക് വിധേയമാക്കി. യുവതിയെ കല്ലെറിഞ്ഞ് കൊല്ലാൻ വിധിച്ചു. താലിബാന്റെ പിടിയിലാകും മുൻപ് സ്ത്രീ സ്കാർഫ് ഉപയോഗിച്ച് സ്വന്തം കഴുത്ത് ഞെരിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. വനിതാ ജയിലില്ലാത്തതിനാലാണ് യുവതിയെ പരസ്യമായി കല്ലെറിയാൻ വിധിച്ചതെന്ന് താലിബാൻ ഫോർ ഘോറിന്റെ പ്രവിശ്യാ പോലീസ് മേധാവിയുടെ ആക്ടിംഗ് വക്താവ് അബ്ദുൾ റഹ്‌മാൻ പറഞ്ഞു.

അടുത്ത കാലത്തായി അഫ്ഗാനിലെ വിവിധ പ്രവിശ്യകളില്‍ സ്ത്രീകള്‍ വീട് വിട്ട് ഓടിപ്പോകുന്നത് വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇത്തരത്തില്‍ ഓടിപ്പോകുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലാനോ, പരസ്യമായി ചാട്ടയടിക്ക് വിധേയമാക്കാനോ താലിബാന്‍ ഉത്തരവുകള്‍ നല്‍കുകയാണ് പതിവ്. രണ്ടാമത് അഫ്ഗാനിസ്ഥാന്‍റെ അധികാരം കൈയാളുമ്പോള്‍ തങ്ങള്‍ പഴയ താലിബാനല്ലെന്നും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുമെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്. എന്നാൽ, പഴയതിലും കൂരൂരമായ ഭരണമാണ് അഫ്‌ഗാനിൽ താലിബാൻ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button