കണ്ണൂര്‍ : മന്ത്രി സജി ചെറിയാനെതിരായ കോടതി നടപടിയില്‍ നിയമവശങ്ങള്‍ പരിശോധിച്ച ശേഷം ഉചിതമായ നടപടി പാര്‍ട്ടി സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്.
ഭരണഘടനയെ അവഹേളിച്ച മല്ലപ്പളളി പ്രസംഗത്തില്‍ മന്ത്രി സജി ചെറിയാനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഇന്ന് രാവിലെയാണ് ഉത്തരവിട്ടത്. പ്രതിപക്ഷം രാജി ചോദിക്കാത്ത ആരാണ് മന്ത്രിസഭയില്‍ ഉള്ളതെന്നും നേരത്തെ രാജിവെച്ച സാഹചര്യം അല്ല ഇപ്പോള്‍ ഉള്ളതെന്നും എംവി ഗോവിന്ദന് പറഞ്ഞു.
അതേസമയം പാലക്കാട് കടുത്ത മത്സരമാണ് നടന്നത് ബിജെപി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എംവി ഗോവിന്ദന് പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫ് വിജയിക്കുമെന്നും വയനാട്ടില്‍ നില മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments