Kerala

പാലക്കാട് ഇനിയും ബോംബുകൾ പൊട്ടും : എൽഡിഎഫ് ചരിത്രവിജയം നേടുമെന്നതിൽ സംശയമില്ലെന്നും എം വി ഗോവിന്ദൻ

പി പി ദിവ്യയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കാമെന്ന് വിചാരിക്കേണ്ടന്നും സിപിഎം സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം : പാലക്കാട്ടെ പാതിരാ റെയ്ഡിൽ ശക്തമായ അന്വേഷണം വേണമെന്ന് വീണ്ടും ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പാലക്കാട് ഇനിയും ബോംബുകൾ പൊട്ടുമെന്നും ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പാർട്ടിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ വാർത്താ ചാനലിനോട് പറഞ്ഞു.

പാലക്കാട് എൽഡിഎഫ് ചരിത്രവിജയം നേടും. പിപി ദിവ്യയുടെ പേരുപറഞ്ഞ് വോട്ടുപിടിക്കാം എന്നുവിചാരിക്കേണ്ട. വിഷയത്തിൽ സിപിഎം ശക്തമായി ഇടപെട്ടിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പ് ഫലം സർക്കാരിന്റെ വിലയിരുത്തലാണോ എന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയ്ഡുമായി ബന്ധപ്പെട്ട വിഷയത്തിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസിനെ തിരുത്തി എം വി ഗോവിന്ദൻ ഇന്നലെ രംഗത്തെത്തിയിരുന്നു. പാലക്കാട്ടെ പെട്ടിച്ചർച്ച നിർത്തണമെന്ന് കഴിഞ്ഞദിവസം കൃഷ്ണദാസ് പറഞ്ഞിരുന്നു.

എന്നാൽ കുഴൽപ്പണം കൊണ്ടുവന്ന വിഷയം ഉപേക്ഷിക്കില്ലെന്നും കേരളം ചർച്ച ചെയ്യേണ്ട രാഷ്ട്രീയ പ്രശ്നമാണിതെന്നുമാണ് ഗോവിന്ദൻ പ്രതികരിച്ചത്. കൂടാതെ ഈ വിഷയം കോൺഗ്രസിൻ്റെ പ്രതിഛായയെ തകർത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button