ThiruvananthapuramCinemaLatest NewsKeralaNewsHollywoodEntertainmentMovie Gossips

മോളി കണ്ണമാലി ഹോളിവുഡ് ചിത്രത്തില്‍: ‘ടുമോറോ’ ചിത്രീകരണം ആരംഭിച്ചു

തിരുവനന്തപുരം: മലയാളി പ്രേക്ഷകരുടെ പ്രിയതാരം മോളി കണ്ണമാലി ഇംഗ്ലീഷ് ചിത്രത്തില്‍ അഭിനയിക്കുന്നു. ‘ടുമാറോ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരം മ്യൂസിയത്തില്‍ നടന്നു. ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിക്കുന്നത് ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളിയായ ജോയ് കെ മാത്യു ആണ്.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ചിത്രീകരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സൂര്യ കൃഷ്ണമൂര്‍ത്തിയായിരുന്നു മുഖ്യാതിഥി. ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ സ്വിച്ച് ഓണ്‍ നിര്‍വ്വഹിച്ചു. സെന്‍സര്‍ ബോര്‍ഡ് മെമ്പറും എഴുത്തുകാരിയുമായ ഗിരിജ സേതുനാഥ് ഭദ്രദീപം കൊളുത്തി.

കൊലകള്‍ക്ക് ശേഷം മാംസം വില്‍ക്കാനായിരുന്നു പദ്ധതി, അതിനാണ് മാംസം ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്ന് പ്രതികള്‍

രാജ്യാന്തര താരങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ടുമാറോ’. ലോകത്തിലെ മുഴുവന്‍ ഭൂഖണ്ഡങ്ങളില്‍ നിന്നും വിവിധ രാജ്യക്കാരായ നടീനടന്മാരെ ഉള്‍പ്പെടുത്തി വ്യത്യസ്തമായ കഥകള്‍ ചേര്‍ത്ത് ഒരൊറ്റ ചലച്ചിത്രം ആക്കിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മാനവികതയുടെയും സഹകരണത്തിനും സ്‌നേഹത്തിന്റെയും സഹായത്തിന്റെയും ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ ആകുന്ന മനുഷ്യസാന്നിധ്യങ്ങളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ മോളി കണ്ണമാലി, ടാസോ, റ്റിസ്റ്റി, ജോയ് കെ മാത്യു, എലൈസ്, ഹെലന്‍, സാസ്‌കിയ, പീറ്റര്‍, ജെന്നിഫര്‍, ഡേവിഡ്, അലന, ജൂലി, ക്ലെം, ദീപ, റോഡ്, തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നു. ആദം കെ അന്തോണി ജെയിംസ് ലെറ്റര്‍, സിദ്ധാര്‍ത്ഥന്‍, കാതറിന്‍, സരോജ് എന്നിവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button