
ഹോളിവുഡ് : ജെയിംസ് ബോണ്ട് സിനിമകൾക്ക് ലോകമെമ്പാടും വലിയ ആരാധകരുണ്ട്. ഇതുവരെ 25 ഓളം ജെയിംസ് ബോണ്ട് ചിത്രങ്ങൾ പുറത്തിറങ്ങി ആരാധകരുടെ മികച്ച പ്രശംസ നേടിയിട്ടുണ്ട്.
ഇപ്പോൾ ഇതാ 97-ാമത് അക്കാദമി അവാർഡുകൾ നാളെ രാവിലെ ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിൽ ഗംഭീരമായി നടക്കും. ഈ അവസരത്തിൽ ചടങ്ങിന്റെ ഭാഗമായി ഐക്കണിക് ജെയിംസ് ബോണ്ട് കഥാപാത്രത്തിന് ഒരു പ്രത്യേക ആദരവ് തന്നെ ഹോളിവുഡ് അർപ്പിക്കുമെന്നാണ് റിപ്പോർട്ട്. ആദരവ് എത്തരത്തിലാണെന്നതിൻ്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എന്നിരുന്നാലും ചിത്രത്തിന്റെ നിർമ്മാതാക്കളായ ബാർബറ ബ്രോക്കോളി, മൈക്കൽ ജി. വിൽസൺ എന്നിവർക്കുള്ള ആദരസൂചകമായി ജെയിംസ് ബോണ്ട് സിനിമയുടെ തീം ഗാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു സംഗീത പ്രകടനം നടത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Post Your Comments