KeralaLatest NewsNewsInternational

‘ഫ്രണ്ട്സ്’ സീരീസ് താരം മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തിയത് വീട്ടിലെ ബാത്ത് ടബില്‍; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ലോസ് ഏഞ്ചൽസ്: ലോക പ്രശസ്ത സിറ്റ്കോമായ ഫ്രണ്ട്സിലെ താരമായിരുന്ന മാത്യു പെറി കഴിഞ്ഞ ഒക്ടോബര്‍ 29നാണ് മരണപ്പെട്ടത്. ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബില്‍ ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. മരണപ്പെടുമ്പോൾ 54 വയസായിരുന്നു. ഇപ്പോഴിതാ, മാത്യുവിന്‍റെ മരണകാരണം വെളിപ്പെടുത്തി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. കെറ്റാമൈനിന്റെ അമിതമായ ഉപയോഗം മൂലമാണ് മാത്യു മരണപ്പെട്ടതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിൽ മെഡിക്കൽ എക്സാമിനർമാർ അന്വേഷണം അവസാനിപ്പിച്ചു. ലഹരിക്ക് അടിമയായ മാത്യു പെറി കെറ്റാമൈൻ ലഹരിക്ക് വേണ്ടി ഉപയോഗിച്ചിരിക്കാം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഹാലുസിനേഷൻ എഫക്റ്റ് നൽകുന്ന ലഹരി മരുന്നാണ് കെറ്റാമൈന്‍. ചില സാഹചര്യങ്ങളിൽ അനസ്തെറ്റിക്കായും വിഷാദരോഗത്തിന്റെ ചികിത്സക്കായും ഇത് ഉപയോഗിക്കാറുണ്ട്. കുറച്ചുകാലമായി മദ്യത്തിനും ലഹരി മരുന്നിനും അടിമയായിരുന്ന മാത്യു പെറി, റിഹാബ് ക്ലിനിക്കുകളിലും സഹായം തേടിയിട്ടുണ്ട്.

കെറ്റാമൈൻ അമിതമായി ഉപയോഗിച്ചതിനാല്‍ അബോധാവസ്ഥയില്‍ ബാത്ത് ടബ്ബില്‍ മുങ്ങി പോകുകയായിരുന്നു പെറി. കെറ്റാമൈൻ നിയമവിരുദ്ധമായി ലഹരി മരുന്നതായി ഉപയോഗിക്കാറുണ്ട്. കെറ്റാമൈൻ സാധാരണ ഡോക്ടർമാർക്ക് അനസ്തെറ്റിക് ആയി ഉപയോഗിക്കാറുണ്ട്. കൂടാതെ മാനസികാരോഗ്യ ചികിത്സയായി ഗവേഷകർ ഇത് ഉപയോഗപ്പെടുത്താറുണ്ട്.

അതേസമയം, വളരെക്കാലമായി മദ്യത്തിന് അടിമയായിരുന്നു മാത്യു പെറി എന്നാണ് റിപ്പോര്‍ട്ട്. സമീപ വര്‍ഷങ്ങളില്‍ പലപ്പോഴും ഡി അഡിക്ഷന്‍ സെന്‍ററില്‍ ചികില്‍സയിലായിരുന്നു താരം. ഏകദേശം 9 മില്യൺ ഡോളർ രോഗ ചികിത്സയ്ക്കായി ചെലവഴിച്ചെന്ന് ഇദ്ദേഹം തന്നെ ഒരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. ഫ്രണ്ട്സ് സിറ്റ്‌കോമിൽ അഭിനയിക്കുന്ന കാലത്തും ആന്‍സൈറ്റി പ്രശ്നം ഇദ്ദേഹത്തെ അലട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button