Latest NewsKeralaNews

മികച്ച സമൂഹനിർമ്മിതിക്ക് വേണ്ടത് മെച്ചപ്പെട്ട വിദ്യാഭ്യാസം: മന്ത്രി കെ രാധാകൃഷ്ണൻ

തൃശ്ശൂര്‍: പിന്നോക്ക വിഭാഗങ്ങളുടെ വളർച്ചക്കും മികച്ച സമൂഹ നിർമ്മിതിക്കും വേണ്ടത് മെച്ചപ്പെട്ട വിദ്യാഭ്യാസമെന്ന് പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നോക്കക്ഷേമ ദേവസ്വം പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണൻ. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ഐക്യദാർഢ്യ പാക്ഷാചരണം കൊണ്ടാഴി അംബേദ്കർ കോളനിയിൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടികജാതി പട്ടികവർഗ്ഗ സമൂഹത്തെ മികച്ച വിദ്യാഭ്യാസത്തിലൂടെ ഉയർത്തിക്കൊണ്ടു വരാനുള്ള ശ്രമങ്ങളാണ് വകുപ്പ് ഇപ്പോൾ നടത്തുന്നത്. സമൂഹത്തിലെ പാവപ്പെട്ടവരുടെ ജീവിതനിലവാരം എത്രത്തോളം ഉയർത്താനായി എന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

പക്ഷാചരണത്തിന്റെ ഭാഗമായി പഠനമുറി ഒന്നാം ഗഡു നൽകലും ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും മന്ത്രി നിർവഹിച്ചു.

എല്ലാവരും ഉന്നതിയിലേക്ക്‌ എന്ന ആശയവുമായി ലഹരിവിരുദ്ധ ബോധവത്കരണം, മെഡിക്കൽ ക്യാമ്പ്, ശുചീകരണം തുടങ്ങിയ പരിപാടികളാണ് ഒക്ടോബർ 2 മുതൽ 16 വരെയുള്ള സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിൽ നടത്തിയത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.എം അഷറഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.ആർ മായ, ദീപ എസ് നായർ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ശ്രീജയൻ, ബ്ലോക്ക് മെമ്പർമാരായ പി.എ അനീഷ്, സിന്ധു എസ്, ഗീതാ രാധാകൃഷ്ണൻ, കൊണ്ടാഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി പ്രശാന്തി സ്വാഗതവും പട്ടികജാതി വികസന ഓഫീസർ പ്രബിത നന്ദിയും രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button