തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം ഇടതു സർക്കാരിന് അത്ര നല്ലതല്ല. ആലത്തൂർ സീറ്റ് മാത്രമാണ് ഇടതു പക്ഷത്തിനു നേടാൻ കഴിഞ്ഞുള്ളു. രണ്ടാം പിണറായി സര്‍ക്കാരിലെ ദേവസ്വം മന്ത്രിയായ കെ. രാധാകൃഷ്ണനാണ് ആലത്തൂരില്‍ വിജയിച്ചത്. കേരളത്തില്‍ നിന്ന് സിപിഎമ്മിന് ലഭിച്ച ഏക സീറ്റാണ് ഇത്.
എംഎൽഎമാരായ കെ രാധാകൃഷ്ണന്‍, ഷാഫി പറമ്പില്‍ എന്നിവരുടെ വിജയത്തോടെ ചേലക്കര, പാലക്കാട് നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും.
അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച ഒന്നാം പിണറായി സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും പരാജയപ്പെട്ടിരിക്കുകയാണ്. വടകരയില്‍ കെ.കെ ശൈലജ, തൃശൂരില്‍ വി.എസ് സുനില്‍കുമാര്‍, ചാലക്കുടിയില്‍ സി രവീന്ദ്രനാഥ്, പത്തനംതിട്ടയില്‍ ഡോ. ടിഎം തോമസ് ഐസക്ക് എന്നിവരാണ് ലോക്സഭയിലേക്ക് മത്സരിച്ച് പരാജയമറിഞ്ഞ മുൻ മന്ത്രിമാർ.
Post Your Comments