Kerala

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മ അന്തരിച്ചു

1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു

മുംബൈ : മുന്‍ മന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ എം ടി പത്മ അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. 80 വയസ്സായിരുന്നു. മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും. മുംബൈയില്‍ മകള്‍ക്കൊപ്പമായിരുന്നു താമസം.

1987ലും 1991ലും കൊയിലാണ്ടിയില്‍ നിന്ന് നിയമസഭാംഗമായി. 1991ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന, രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രിയായിരുന്നു. 1999ല്‍ പാലക്കാട് നിന്നും 2004ല്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

കെ കരുണാകരന്‍ കോണ്‍ഗ്രസ്സ് വിട്ട് ഡിഐസി രൂപവത്കരിച്ചപ്പോള്‍ അതിലേക്കു പോയി. എന്നാല്‍ പിന്നീട് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി. 2013ല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലറാവുകയും പ്രതിപക്ഷ നേതാവാവുകയും ചെയ്തു.

നിയമ ബിരുദധാരിയും ആര്‍ട്‌സ് ബിരുദാനന്തര ബിരുദധാരിയുമായിരുന്ന പത്മ കെ എസ് യു വിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെപിസിസി അംഗം, മഹിളാ കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡിസിസി സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button