
തിരുവനന്തപുരം: കൊലപാതകശ്രമക്കേസിൽ ഒളിവിലായിരുന്ന പ്രതി പൊലീസ് പിടിയിൽ. തിരുവനന്തപുരം പാറശ്ശാല പാൽക്കുളം ഹൗസിൽ രാജേന്ദ്രൻ (53) ആണ് അറസ്റ്റിലായത്.
പാറശ്ശാല സ്വദേശി അക്ഷയിനെ (27)വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാറശ്ശാല ഇൻസ്പെക്ടർ ഹേമന്ത്കുമാറിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അംഗങ്ങളായ അജിത്, അനീഷ്, പ്രവീൺ ആനന്ദ് എന്നിവരാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments