വിഴിഞ്ഞം: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. വിഴിഞ്ഞം കടയ്ക്കുളം സ്വദേശി ജൂഡ് (29) ആനാവൂർ മണ്ണലി കിഴക്കുംകര പുത്തൻ വീട്ടിൽ അരുൺ (26) എന്നിവരാണ് അറസ്റ്റിലായത്. വിഴിഞ്ഞം പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Read Also : ഷഹീന് അഫ്രീദിക്കെതിരെ ഇന്ത്യ ആക്രമിച്ച് കളിക്കണം, ഷോട്ടുകൾ കരുതലോടെ ആയിരിക്കണം: ഗംഭീര്‍
ഇന്നലെ പുലർച്ചെ നടത്തിയ പ്രത്യേക പട്രോളിംഗിനിടെയാണ് പുലർച്ചെ 1.30-ന് വിഴിഞ്ഞം ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നും ഇരുവരെയും പിടികൂടിയത്. ഫോർട്ട് എസിപി സി. ഷാജിയുടെയും വിഴിഞ്ഞം എസ്എച്ച്ഒ പ്രജീഷ് ശശിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഇവരിൽ നിന്ന് 15 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
പിടിയിലായവരിൽ അരുൺ ആണ് ലഹരി മരുന്ന് ബംഗളൂരുവിൽ നിന്ന് ഇവിടെ എത്തിച്ചതെന്നും ജൂഡ് മുമ്പ് മയക്കുമരുന്ന് കടത്തു കേസിലെ പ്രതിയാണെന്നും വിഴിഞ്ഞം സിഐ പറഞ്ഞു. എസ്ഐ വിനോദ്, സീനിയർ സിപിഒ സുനിൽകുമാർ, സിപിഒമാരായ രാമു, അജേഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments