ErnakulamNattuvarthaMollywoodLatest NewsKeralaCinemaNewsEntertainmentMovie Gossips

ഐശ്വര്യാ ലക്ഷ്മി നായികയാകുന്ന കുമാരിയിലെ ആദ്യ ഗാനം: ‘മന്ദാരപ്പൂവേ’ റിലീസായി

കൊച്ചി: യുവതാരം ഐശ്വര്യാ ലക്ഷ്മി അഭിനേത്രി എന്നതിനപ്പുറം സിനിമാ നിർമ്മാണത്തിലും പങ്കാളിയാകുന്ന ആദ്യ ചിത്രമാണ് ‘കുമാരി’. ഗ്രാമീണത തുളുമ്പുന്ന ദൃശ്യ ഭംഗികൊണ്ട് വർണാഭമായ കുമാരിയിലെ ‘മന്ദാരപ്പൂവേ’എന്ന ഗാനം പുറത്തു വന്നു. ജേക്സ് ബിജോയുടെ സംഗീത സംവിധാനത്തിൽ ജോ പോൾ ആണ് ‘മന്ദാരപ്പൂവേ’ എന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

പൃഥ്വിരാജ് നായകനായി അഭിനയിച്ച ‘രണം’ എന്ന ചിത്രം സംവിധാനം ചെയ്ത നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന കുമാരിയിൽ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, തൻവി റാം, രാഹുൽ മാധവ്, ജിജു ജോൺ, സ്ഫടികം ജോർജ്, സ്വാസിക, ശിവജിത് പദ്മനാഭൻ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ഫസൽ ഹമീദും നിർമ്മൽ സഹദേവും ചേർന്നാണ്.

പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയാ മേനോൻ അവതരിപ്പിക്കുന്ന ചിത്രം മാജിക് ഫ്രെയിംസ് ഒക്ടോബർ 28ന് തിയേറ്ററുകളിലെത്തും. ദി ഫ്രഷ് ലൈം സോഡാസിന്റെ ബാനറിൽ ജിജു ജോൺ, നിർമ്മൽ സഹദേവ്, ശ്രീജിത്ത് സാരംഗ്, ജേക്സ് ബിജോയ് തുടങ്ങിയവർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഐശ്വര്യാ ലക്ഷ്മി, പ്രിയങ്കാ ജോസഫ്, മൃദുലാ പിൻപല, ജിൻസ് വർഗീസ് എന്നിവരാണ് കുമാരിയുടെ സഹനിർമ്മാണം.

മണ്ഡലകാലത്ത് ശബരിമലയിൽ ആരോഗ്യവകുപ്പ് അധിക ക്രമീകരണങ്ങൾ ഒരുക്കും: വീണാ ജോർജ്

ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി- എബ്രഹാം, എഡിറ്റർ ആൻഡ് കളറിസ്റ്റ്- ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ- ഗോകുൽ ദാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം, മേക്ക്‌അപ്പ്- അമൽ ചന്ദ്രൻ, വസ്ത്രാലങ്കാരം- സ്റ്റെഫി സേവിയർ, ലിറിക്‌സ്- കൈതപ്രം, ജ്യോതിസ് കാശി, ജോ പോൾ, ചീഫ് അസ്സോസിയേറ്റ്- ബോബി സത്യശീലൻ, ബാക്ക്ഗ്രൗണ്ട് സ്‌കോർ- ജേക്സ് ബിജോയ്, മണികണ്ഠൻ അയ്യപ്പാ, വിഎഫ്എക്സ്- സനന്ത് ടിജി, വിശാൽ ടോം ഫിലിപ്പ്, സ്റ്റണ്ട്സ്- ദിലീപ് സുബ്ബരായൻ, സൗണ്ട് മിക്സിങ്- അരവിന്ദ് മേനോൻ, സൗണ്ട് ഡിസൈൻ- സിങ്ക് മീഡിയ, സ്റ്റിൽസ്- സഹൽ ഹമീദ്, ഡിസൈൻ- ഓൾഡ് മംഗ്‌സ്, പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ, മാർക്കറ്റിങ്- ബിനു ബ്രിങ് ഫോർത്ത്, ഡിസ്ട്രിബൂഷൻ ഹെഡ്- ബബിൻ, പിആർഓ- എഎസ് ദിനേശ്, പ്രതീഷ് ശേഖർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button