ദുബായ്: തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്സ്മാനെ വെളിപ്പെടുത്തി സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരൻ. ഇന്ത്യയുടെ വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗിനെതിരെ പന്തെറിയാനാണ് താൻ ഭയന്നിരുന്നതെന്ന് മുരളി പറയുന്നു. സച്ചിനെതിരെ പന്തെറിയാൻ ഭയമില്ലായിരുന്നുവെന്നും, സെവാഗ് ബാറ്റ് ചെയ്യുമ്പോൾ ശക്തമായ ഫീൽഡിങ് വിന്യസമാണ് നടത്തുകയെന്നും മുരളി പറഞ്ഞു.
‘സച്ചിനെതിരെ പന്തെറിയാൻ ഭയമില്ലായിരുന്നു. കാരണം, സെവാഗിനോളം സച്ചിൻ മുറിപ്പെടുത്തിയിട്ടില്ല. സച്ചിൻ ബോളർക്ക് ക്ഷതമുണ്ടാക്കില്ല. എങ്കിലും, സച്ചിനെ പുറത്താക്കാൻ പ്രയാസമാണ്. സെവാഗ് ബാറ്റ് ചെയ്യുമ്പോൾ ശക്തമായ ഫീൽഡിങ് വിന്യസമാണ് നടത്തുക. കാരണം, സെവാഗ് കടന്നാക്രമിക്കുമെന്ന് അറിയാം. ബ്രയാൻ ലാറയും സച്ചിനും ബോളർമാരെ ബഹുമാനിക്കും. എന്നാൽ, സെവാഗിൽ നിന്ന് അത് ലഭിക്കില്ല’.
‘തന്റെ ദിവസത്തിൽ ആരെയും തച്ചുതകർക്കാമെന്ന ആത്മവിശ്വാസം സെവാഗിനുണ്ടായിരുന്നു. അതിനാൽ സെവാഗ് പിഴവ് വരുത്തുന്നത് കാത്തിരിക്കുകയേ വഴിയുണ്ടായിരുന്നുള്ളു. ഒരു ടെസ്റ്റിന്റെ രണ്ട് മണിക്കൂറിനുള്ളിൽ 150 റൺസ് ഉറപ്പാക്കുന്നതായിരുന്നു സെവാഗിന്റെ ശൈലി’.
Read Also:- കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും കാക്കി യൂണിഫോമിലേക്ക് മടങ്ങുന്നു; മാറ്റം ജനുവരി മുതല്‍
‘സച്ചിൻ വിക്കറ്റ് സംരക്ഷിക്കും. സാങ്കേതികത്തികവുള്ള സച്ചിനെ പുറത്താക്കുക ദുഷ്കരമായിരുന്നു. സെവാഗും ലാറയുമാണ് എന്റെ പന്തുകളുടെ ഗതിമാറ്റത്തെ ശരിക്കും മനസിലാക്കിട്ടുള്ളത്. അവരാണ് നന്നായി കളിച്ചിട്ടുള്ളത്’ മുരളീധരൻ പറഞ്ഞു.
Post Your Comments