CricketLatest NewsNewsSports

ഫുട്‌ബോളില്‍ നിന്ന് ധോണിയെ വേര്‍പിരിക്കുക എളുപ്പമല്ല: രവി ശാസ്ത്രി

മുംബൈ: മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണിയുടെ ഫുട്‌ബോള്‍ സ്‌നേഹത്തെ കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ് ധോണി കളിക്കുകയെന്നും, ഫുട്‌ബോളില്‍ നിന്ന് ധോണിയെ വേര്‍പിരിക്കുക എളുപ്പമല്ലെന്നും ശാസ്ത്രി പറഞ്ഞു. നേരത്തെ, ബോളിവുഡ് താരങ്ങള്‍ക്കെതിരായ ചാരിറ്റി മാച്ചിലും ധോണി ഫുട്ബാൾ കളിച്ചിരുന്നു.

‘ധോണി ഫുട്‌ബോള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്നു. പുറത്തുനിന്ന് കാണുന്നവര്‍ക്ക് പേടി തോന്നുന്ന വിധത്തിലാണ് ധോണി കളിക്കുക. ഏതെങ്കിലും വിധത്തില്‍ പരിക്കേല്‍ക്കുമോ എന്നുള്ളതാണ് ആശങ്ക. ഏഷ്യാകപ്പ് ഫൈനല്‍ ടോസിന്റെ അഞ്ച് മിനിറ്റ് മുമ്പ് ധോണി ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ധോണി വീണിരുന്നു’.

Read Also:- രഹസ്യമായി ചൈനീസ് അംബാസഡറെ കാണുകയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്തു, വയനാട് എംപി മാപ്പ് പറയണം: യോഗി

‘എനിക്ക് ഒച്ചയിട്ട് സംസാരിക്കേണ്ടി വന്നു. കളി നിര്‍ത്താന്‍ ഞാൻ ദേഷ്യത്തോടെ ആവശ്യപ്പെട്ടു. ഞാനെന്റെ ജീവതത്തില്‍ ഇത്ര ഉച്ഛത്തില്‍ സംസാരിച്ചിട്ടില്ല. പാകിസ്ഥാന്‍ പോലെയുള്ള ഒരു ടീമിനെതിരെ ഫൈനലിന് തൊട്ടുമുമ്പ് പ്രധാന താരത്തെ നഷ്ടപ്പെടാന്‍ ഒരു പരിശീലകനും ആഗ്രഹിക്കില്ല. എന്നാല്‍, ഫുട്‌ബോളില്‍ നിന്ന് ധോണിയെ വേര്‍പിരിക്കുക എളുപ്പമല്ല’ ശാസ്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button