മുംബൈ: ഐപിഎല്ലിനൊപ്പം രാജ്യാന്തര മത്സരങ്ങളുടെ ഷെഡ്യൂൾ താരങ്ങളെ കായികമായി തളര്‍ത്തുന്നുവെന്ന് ഇന്ത്യന്‍ മുന്‍ പരിശീലകനും കമന്‍റേറ്ററുമായ രവി ശാസ്‌ത്രി. ഇക്കാലത്ത് മത്സരക്രമത്തിലുള്ള ആധിക്യം കാണുമ്പോള്‍ ഒരു താരം എത്ര ദിവസം മൈതാനത്തിറങ്ങുന്നു എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ടെന്ന് ശാസ്‌ത്രി പറയുന്നു.
‘ഇക്കാലത്ത് മത്സരക്രമത്തിലുള്ള ആധിക്യം കാണുമ്പോള്‍ ഒരു താരം എത്ര ദിവസം മൈതാനത്തിറങ്ങുന്നു എന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട് എന്ന് തോന്നുന്നു. എപ്പോഴാണ് ഒരു താരത്തിന് വിശ്രമം അനുവദിക്കേണ്ടത്. ഇക്കാര്യത്തില്‍ ബിസിസിഐ പ്രസിഡന്‍റ് നിര്‍ണായക ഇടപെടല്‍ നടത്തണം. നാളെ ഇന്ത്യക്കായി കളിക്കുന്ന ഒരു താരത്തിന് ഐപിഎല്ലില്‍ കുറച്ച് മത്സരങ്ങളില്‍ വിശ്രമം വേണമെങ്കില്‍, ബിസിസിഐ ഫ്രാഞ്ചൈസികളുമായി സംസാരിക്കണം’.
‘ആ താരം ഇന്ത്യന്‍ ടീമിന് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും രണ്ടാമത് മാത്രമാണ് ഫ്രാഞ്ചൈസി ക്രിക്കറ്റ് വരികയെന്നും പറഞ്ഞ് മനസിലാക്കണം. ഏതൊക്കെ താരങ്ങള്‍ക്കാണ് വിശ്രമം വേണ്ടത് എന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്‍റിനുള്ളില്‍ ചര്‍ച്ച നടക്കണം. പ്രധാനപ്പെട്ട ഒരു താരം പരിക്കേല്‍ക്കുന്നത് പരിശീലകനെന്ന നിലയില്‍ എന്നെ ഏറെ പ്രയാസത്തിലാക്കിയിരുന്നു’.
‘ഇംഗ്ലണ്ടിലും ന്യൂസിലന്‍ഡിലേക്കും രണ്ട് തവണ പര്യടനം നടത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കായിരുന്നു. ഇപ്പോള്‍ ദീപക് ചാഹറിന്‍റെ കാര്യം നോക്കൂ. അദ്ദേഹത്തിന് പരിക്കേറ്റിരിക്കുന്നു. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം അഞ്ച് മത്സരം മാത്രമാണ് ബുമ്ര കളിച്ചത്. എന്നാല്‍, അദ്ദേഹത്തിന് പരിക്കേറ്റു. അതിനാല്‍ പരിക്കിന്‍റെയും വിശ്രമത്തിന്‍റേയും കാര്യത്തില്‍ ഏറെ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്’ ശാസ്‌ത്രി പറഞ്ഞു.
Post Your Comments