![](/wp-content/uploads/2022/10/meenachilar.jpg)
കോട്ടയം: ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥി മരിച്ചു. മാതാക്കൽ കന്നുപറമ്പിൽ ഷാഹുലിന്റെ മകൻ അഫ്സൽ (15) ആണ് മരിച്ചത്.
Read Also : സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്: യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
തൊടുപുഴ റോഡിൽ ഇളപ്പുങ്കലിനു സമീപമാണ് അഫ്സൽ ഒഴുക്കിൽപ്പെട്ടത്. ഈലക്കയം ചെക്ക് ഡാമിന് സമീപം മീനച്ചിലാർ കാണാൻ എത്തിയതായിരുന്നു അഫ്സലും അനുജനും സുഹൃത്തും. ആറിന്റെ തീരത്ത് കൂടി നടക്കുന്നതിനിടെ പുഴയിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോൾ അഫ്സൽ കയത്തിൽ വീഴുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാ സേനയും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഒരു മണിക്കൂറിന് ശേഷമാണ് അഫ്സലിനെ കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പാലാ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments