Latest NewsKeralaCinemaMollywoodNewsEntertainmentMovie Gossips

‘ശുഭദിനം’ കാണൂ ലക്ഷം രൂപ നേടൂ: സിനിമ തീയറ്ററിൽ കണ്ട് പണം നേടാൻ സുവർണാവസരം

കൊച്ചി: ഇന്ദ്രൻസ്, ഗിരീഷ് നെയ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ശുഭദിനം’ സിനിമ തീയറ്ററിൽ പോയി കണ്ട് ലക്ഷം രൂപ നേടാനുള്ള സുവർണാവസരം ചിത്രത്തിന്റെ അണിയറക്കാർ ഒരുക്കിയിരിക്കുന്നു. അതിനു നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ചിത്രം പൂർത്തിയായി അണിയറ പ്രവർത്തകരുടെ പേര് തെളിയുമ്പോൾ സ്ക്രീനിനൊപ്പം ഒരു സെൽഫി എടുക്കുക. 50,000, 25,000, 10.000 , 5,000, 1000 x 10 എന്നിങ്ങനെയാണ് സമ്മാന ഘടന. സെൽഫികൾ അയക്കേണ്ട നമ്പർ 7034293333.

ഹരീഷ് കണാരൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, ജയകൃഷ്ണൻ, മറീന മൈക്കിൾ, മാല പാർവ്വതി, ഇടവേള ബാബു, കോട്ടയം പ്രദീപ്, അരുന്ധതി നായർ, മീരാ നായർ, ജയന്തി, അരുൺ കുമാർ, നെബീഷ് ബെൻസൺ എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗും സംവിധാനവും ശിവറാം മണി നിർവ്വഹിക്കുന്നു. പിആർഓ- അജയ് തുണ്ടത്തിൽ

ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രേക്ഷക പ്രതിപ്രകാരണമാണ് ട്രെയ്‌ലറിന് ലഭിച്ചത്. ജീവിതത്തിൽ നാം എടുക്കുന്ന തീരുമാനങ്ങളും അതിന്റെ പരിണിത ഫലങ്ങളുമെല്ലാം നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button