KozhikodeKeralaNattuvarthaLatest NewsNews

കൊടുവള്ളി നഗരസഭയിൽ ഹെൽത്ത് സ്ക്വാഡിന്റെ പരിശോധന : 50 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകൾ പിടികൂടി

നിരോധിത പ്ലാസ്റ്റിക്കുകളുടെ ഗ്ലാസ്, പ്ലെയ്റ്റ്, തെർമോക്കോൾ, നോൺ വൂവൻ കവറുകൾ, ക്യാരി ബേഗുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്

കോഴിക്കോട്: കൊടുവള്ളി നഗരസഭ ഹെൽത്ത് സ്ക്വാഡ് മാനിപുരത്ത് നടത്തിയ പരിശോധനയിൽ 50 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക്കുകൾ പിടിച്ചെടുത്തു. നിരോധിത പ്ലാസ്റ്റിക്കുകളുടെ ഗ്ലാസ്, പ്ലെയ്റ്റ്, തെർമോക്കോൾ, നോൺ വൂവൻ കവറുകൾ, ക്യാരി ബേഗുകൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

മാനിപുരം കെ പി സ്റ്റോറിൽ നിന്നും 18 കിലോഗ്രാമും മാനിപുരം ഗിഫ്റ്റി സൂപ്പർമാർക്കറ്റിൽ നിന്നും 32 കിലോയും ആണ് പിടികൂടിയത്.

Read Also : ഇരുപതുകാരിയെ പീഡിപ്പിച്ച ശേഷം ഒളിവിലായിരുന്ന പ്രതി ആറുമാസത്തിന് ശേഷം പിടിയിൽ

പരിശോധനയ്ക്ക് കൊടുവള്ളി നഗരസഭ സെക്രട്ടറി ഷാജുപോൾ നേതൃത്വം നൽകി. പരിശോധനാ സ്ക്വാഡിൽ കോഴിക്കോട് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനീയർ ജുനൈദ് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പി.ടി. അബ്ദുറഹീം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുസ്മിത എം.കെ എന്നിവരും പങ്കെടുത്തു. പരിശോധനകൾ തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button