അടൂർ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ. കടമ്പനാട് ഗണേശവിലാസം മോഹനവിലാസം വി.വിഷ്ണു(21), പെരിങ്ങനാട് പുത്തൻചന്ത ആലയിൽ വീട്ടിൽ എസ്.വിഷ്ണു (23), മഹർഷിക്കാവ് ലക്ഷ്മി നിവാസ് വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കടമ്പനാട് സ്വദേശി അനന്തു (22) എന്നിവരെയാണ് ഡാൻസാഫ് സംഘം പിടികൂടിയത്. പിന്നീട് പ്രതികളെ ഏനാത്ത് പൊലീസിന് കൈമാറി.
വിഷ്ണുവിനെയാണ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്നും 390 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. തുടർന്ന്, നടന്ന അന്വേഷണത്തിൽ വിഷ്ണുവിനെ പിടികൂടിയപ്പോൾ ഇയാളുടെ കൈയിൽ നിന്നും 1.710 ഗ്രാം എം.ഡി.എം.എ പിടികൂടി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ അനന്തുവിനെയും സംഘം വലയിലാക്കി. ഇയാളിൽ നിന്നും 1.490 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
Read Also : പുനർനിർമിച്ച കോട്ടയം കെ.എസ്.ആർ.ടി.സി പുതിയ ടെർമിനലിന്റെ പണികൾ അവസാനഘട്ടത്തിൽ, ഉദ്ഘാടനം ഉടൻ
ഡാൻസാഫ് ജില്ല നോഡൽ ഓഫീസർ നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ. വിദ്യാധരന്റെ നിർദേശപ്രകാരം, അടൂർ ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നേതൃത്വത്തിൽ ഏനാത്ത് പൊലീസ് ഇൻസ്പെക്ടർ പി.എസ്. സുജിത്, എസ്.ഐ ഷാജികുമാർ, ഡാൻസാഫ് എസ്.ഐ അജി സാമുവൽ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ സുജിത്, അഖിൽ, ബിനു, ശ്രീരാജ്, മിഥുൻ, ഏനാത്ത് സ്റ്റേഷനിലെ എസ്.സി.പി.ഒ മുജീബ്, സി.പി.ഒമാരായ മനൂപ്, ഷാനു, ശ്യാംകുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ അനുരാഗ് മുരളീധരൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Post Your Comments