PathanamthittaKeralaNattuvarthaLatest NewsNews

പ്രതി സിപിഎം നേതാവായത് കൊണ്ട് യുക്തവാദികൾക്ക് മൗനം, നവോത്ഥാന വഞ്ചകർ കേരളത്തെ നയിക്കുന്നത് എങ്ങോട്ട്?: കെ സുരേന്ദ്രൻ

പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിച്ച ഇരട്ട നരബലിയിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ രംഗത്ത്. നവോത്ഥാന മതിലും പൊക്കിപ്പിടിച്ചു നടന്ന വഞ്ചകർ കേരളത്തെ ഏത് യുഗത്തിലേക്കാണ് നയിക്കുന്നതെന്ന് കെ സുരേന്ദ്രൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ചോദിച്ചു.

കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

‘ഇലന്തൂരിൽ നടന്ന അത്യന്തം ഹീനമായ നരബലിക്കു പിന്നിൽ ഒരു സി. പി. എം നേതാവായതുകൊണ്ട് സാംസ്കാരികനായകരും അർബൻ നക്സലുകളും യുക്തിവാദികളുമൊന്നും കമാ എന്നൊരക്ഷരം മിണ്ടുന്നില്ല. വേറെ ഏതെങ്കിലുമൊരു പാർട്ടിക്കാരനായിരുന്നു ഇത് നടത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു പുകില്. നവോത്ഥാന മതിലും പൊക്കിപ്പിടിച്ചുനടന്ന വഞ്ചകർ കേരളത്തെ ഏത് യുഗത്തിലേക്കാണ് നയിക്കുന്നത്?വടക്കുനോക്കിയന്ത്രങ്ങളുടെ ചർമ്മബലം കാണ്ടാമൃഗത്തെ വെല്ലുന്നതുതന്നെ…’

ഇലന്തൂരിലെ കൊലപാതകം ഞെട്ടിപ്പിക്കുന്നത്, ശക്തമായ നടപടി: ആരോഗ്യമന്ത്രി

അതേസമയം, നരബലിക്കു പിന്നിൽ സിപിഎമ്മിന്റെ പ്രാദേശിക നേതാവാണെന്നത് ഭയപ്പെടുത്തുന്നുവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ആളെ കൊല്ലുന്നതും അവരുടെ കുടുംബങ്ങളുടെ കണ്ണീർ കാണുന്നതും സിപിഎമ്മുകാർക്ക് പുത്തരിയല്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭഗവൽ സിംഗ്, ലൈല, ഷാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button